നടിയെ ആക്രമിച്ച കേസില്‍ പി.ടി തോമസ് എം.എല്‍.എയുടെ മൊഴി രേഖപ്പെടുത്തി.

Gint Staff
Fri, 21-07-2017 06:01:06 PM ;
Kochi

pt thomas

കൊച്ചയില്‍ നടിയെ ആക്രമിച്ച കേസില്‍ പി.ടി തോമസ് എം.എല്‍.എയുടെ മൊഴിരേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്നതെല്ലാം അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. കേസിന്മേല്‍ തനിക്കുള്ള ചില സംശയങ്ങളും പോലീസിനെ അറിയിച്ചിട്ടുണ്ട്‌, പോലീസ് അന്വേഷണത്തെക്കുറിച്ച് ഈ ഘട്ടത്തില്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

നടിയെ  ആക്രമിച്ചതിനു ശേഷം സുനിയും കൂട്ടരും അവരെ സംവിധായകനും നടനുമായ ലാലിന്റെ വീടിനു മുന്‍പിലാണ് ഇറക്കി വിട്ടത്. ലാല്‍ വിവരമറിയിച്ചതനുസരിച്ച് അവിടെ ആദ്യമെത്തിയ ആളെന്ന നിലയിലാണ് പി ടി തോമസിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

 

Tags: