ആദ്യ സ്വാശ്രയക്കപ്പല്‍ അടുത്തകൊല്ലമാദ്യം നീറ്റിലിറങ്ങും

Glint staff
Mon, 24-07-2017 08:17:35 PM ;
Norway

yara birk land

ലോകത്തിലെ ആദ്യത്തെ സ്വാശ്രയക്കപ്പല്‍  അടുത്തകൊല്ലം നീറ്റിലിറങ്ങും. തെക്കന്‍ നോര്‍വേ ഭാഗത്ത് അറുപതു കിലോമീറ്റര്‍ ദൂരത്തിലായിരിക്കും സ്വയം നിയന്ത്രിതമായ ഈ കപ്പല്‍ കന്നിയോട്ടം നടത്തുക. കപ്പല്‍ ക്രൂ ആരും തന്നെയില്ലാത്ത ഇലക്ട്രോണിക് നിയന്ത്രിതമായ ഈ കപ്പലിന് നൂറു മുതല്‍ 150 വരെ കണ്ടെയ്‌നറുകള്‍ വഹിക്കാനുള്ള ശേഷിയുണ്ടാകും. ഇത്രയും വലിപ്പത്തിലുളള പതിവ് കപ്പല്‍ നിര്‍മ്മാണത്തിനു വേണ്ടതിനെക്കാള്‍ മൂന്നിരട്ടി ചെലവാണ് സ്വയം നിയന്ത്രിത ഇലക്ട്രോണിക് കപ്പലിന് വേണ്ടി വന്നത്. എന്നാല്‍ കപ്പലോടിക്കുന്നതിന് സാധാരണ കപ്പലിനു വേണ്ടിവരുന്നതിനേക്കാള്‍ 90ശതമാനം ചെലവു കുറവാണ്.

 

യാരാ ബിര്‍ക്ക്‌ലാന്‍ഡ് എന്ന് പേരുള്ള ഈ കപ്പല്‍ സ്വയം നിയന്ത്രിതമായി ആണ് ഓടുന്നതെങ്കിലും തുടക്കത്തില്‍ ഒരു സംഘം കപ്പലിലുണ്ടാകും. 2020 ആകുമ്പോഴേക്കു മാത്രമേ തീര്‍ത്തും സംഘമില്ലാതെ കപ്പലോട്ടം വാണിജ്യാടിസ്ഥാനത്തില്‍ തുടങ്ങുകയുള്ളു. സ്വാശ്രയക്കപ്പല്‍ സംബന്ധമായ നിയമങ്ങളും അപ്പോഴേക്ക് മാത്രമേ ശരിയായിവരികയുള്ളൂ. ആ സമയത്തേക്ക് വലിയ ശേഷിയുളള കപ്പലുകളുടെ നിര്‍മ്മാണവും വന്‍ തോതില്‍ സാധ്യമാകുമെന്ന് കരുതപ്പെടുന്നു.
    

 

ഈ മേഖലയിലുള്ള പുതിയ മാറ്റം മറൈന്‍ എഞ്ചിനീയറിംഗ് മേഖലയ്ക്ക് ഭാവിയില്‍ വന്‍ തിരിച്ചടിയാകും.ഇന്ന് വളരെ ആദായകരമായ തൊഴിലാണ്  മര്‍ച്ചന്റ് നേവി രംഗം. അതിനാണ് ഇലക്ട്രോണിക്  നിയന്ത്രിത കപ്പലുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി.  

 

Tags: