ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളിലും സി.സി.ടി.വി നിര്‍ബന്ധമാക്കി

Glint staff
Tue, 12-09-2017 03:40:48 PM ;
Delhi

cctv camera

ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളിലും സി.സി.ടി.വി ക്യാമറകള്‍ നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതോടൊപ്പം സ്‌കൂളുകളില്‍ ജോലിചെയ്യുന്ന അനധ്യാപകരുടെ പോലീസ് വെരിഫിക്കേഷന്‍ മൂന്നാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാണമെന്നും നിര്‍ദേശിച്ചു.

ഡല്‍ഹി പോലീസ് പരസ്യപ്പെടുത്തിയിട്ടുള്ള ലൈഗിക കുറ്റവാളികളുടെ പട്ടിക പരിശോധിച്ചതിനു ശേഷം മാത്രമേ ജീവനക്കാരെ നിയമിക്കാവൂ എന്ന നിര്‍ദേശവും സ്‌കൂള്‍ അധികൃതര്‍ക്ക് പോലീസ് നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഈയിടെയായി സ്‌കൂളുകളില്‍ വച്ച് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നടപടികള്‍.

 

 

Tags: