ഗുജറാത്ത് തിരഞ്ഞെടുപ്പ്: ആദ്യഘട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി

Glint staff
Mon, 20-11-2017 01:06:00 PM ;
Ahmedabad

 Gujarat-Elections

ഗുജറാത്തില്‍ ആദ്യഘട്ട  നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 77 അംഗ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുള്ളത്. 77 പേരില്‍ 20 പേര്‍ പാട്ടീദാര്‍ സമുദായത്തില്‍ നിന്നും 11 പേര്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നും 7 പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുമുള്ളവരാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെയാണ്.

 

പാട്ടീദാര്‍ വിഭാഗത്തില്‍ നിന്നും മത്സരിക്കുന്നവരില്‍ ഹര്‍ദിക് പട്ടേലിന്റെ രണ്ട് സഹായികളുമുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് രണ്ട് പാട്ടീദാര്‍ നേതാക്കളെ ഒഴിവാക്കിയെന്നാരോപിച്ച് ഒരു സംഘം പാട്ടീദാര്‍ സമുദായ അംഗങ്ങള്‍ കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചിരുന്നു.

 

 

തങ്ങളുടെ അനുമതിയില്ലാതെയാണ് കോണ്‍ഗ്രസ് പേരുകള്‍ പ്രഖ്യാപിച്ചതെന്നും പാര്‍ട്ടിയ്‌ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പാട്ടീദാര്‍ നേതാവ് ദിനേഷ് ബംഭാരിയ പറഞ്ഞിരുന്നു.

 

 

Tags: