പേരിലെ 'ശര്‍മ്മ' മാറ്റരുത് അനുഷ്‌കയോട് രോഹിത്ത്

Glint staff
Fri, 15-12-2017 06:11:28 PM ;
Mumbai

 Virat Kohli, Anushka Sharma, Rohit Sharma

കഴിഞ്ഞ ദിവസം വാവാഹിതരായ വിരാട് കൊഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കും ആശംസകളുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അതില്‍ നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത്ത് ശര്‍മ്മ  ആശംയുടെ ആശംസ വ്യത്യസ്ഥമായിരുന്നു.

'രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍..വിരാടിനായി ഞാന്‍ ഹസ്ബന്റ് ഹാന്റ്ബുക്ക് കൈമാറാം, അനുഷ്‌ക തന്റെ സര്‍നെയിം നിലനിര്‍ത്തണം' ഇതായിരുന്നു രോഹിതിന്റെ ട്വീറ്റ്. രോഹിത്തിന്റെയും അനുഷ്‌കയുടെയും അവസാന പേര് 'ശര്‍മ്മ' എന്നാണ്. അതുകൊണ്ടാണ് സര്‍നെയിം മാറ്റരുതെന്ന് രോഹിത്ത് പറഞ്ഞത്.

 

ഉടന്‍ തന്നെ വിവാഹത്തിരക്കുകള്‍ക്കിടയിലും രോഹിത്തിന്റെ ആശംസക്ക് അനുഷ്‌ക നന്ദി അറിയിച്ച് രംഗത്തെത്തി.  'അനുഷ്‌ക്ക ട്വീറ്റ് ചെയ്തു 'ഹഹഹ നന്ദി, രോഹിത്! നിങ്ങളുടെ ഗംഭീരമായ ഇന്നിങ്‌സിന് അഭിനന്ദനങ്ങള്‍.' എന്നായിരുന്നു അനുഷ്‌കയുടെ മറുപടി ട്വീറ്റ്.

 

Tags: