വീണ്ടും സൈനികരെ പിന്‍വലിക്കണമെന്ന ആവശ്യവുമായി ചൈന

Glint staff
Wed, 26-07-2017 06:33:38 PM ;
Delhi

army force

ഇന്ത്യ അതിര്‍ത്തിയില്‍നിന്ന്‌സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഈ മാസം 27,28 തീയതികളില്‍ നടക്കുന്ന  ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍വാങ് ബീജിങ്ങില്‍ എത്താനിരിക്കെയാണ് വാങ്‌ യിയുടെ പ്രസ്താവന.

 

ഇന്ത്യ സൈന്യത്തെ പിന്‍വലിക്കുകയെന്നുള്ളതാണ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പരിഹാരം. ചൈനീസ് പട്ടാളം ഇന്ത്യയുടെ ഭൂമിയില്‍ കടന്നിട്ടില്ലെന്ന് അവിടത്തെ തന്നെ ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

ഇതിനു മുമ്പും ചൈനയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രതികരണമുണ്ടായിരുന്നു അന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ചൈന ആദ്യം സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറാകട്ടെ എന്നാല്‍ ഇന്ത്യയും അതിന് തയ്യാറാണെന്ന് പറഞ്ഞിരുന്നു.

 

Tags: