ഉയര്‍ന്ന രക്തസമ്മര്‍ദം: നാദിര്‍ഷായെ ചോദ്യം ചെയ്യാനായില്ല

Glint staff
Fri, 15-09-2017 01:33:59 PM ;
Kochi

nadirsha

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായെ ചോദ്യം ചെയ്യാനായില്ല. ചോദ്യം ചെയ്യാന്‍  പോലീസിനടുത്തെത്തിയ നാദിര്‍ഷാ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ കഴിയാതിരുന്നത്.

 

രാവിവെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിനു വേണ്ടി എത്തിയ നാദിര്‍ഷാ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടെന്ന് പറയുകയായിരുന്നു. തുടര്‍ന്ന്
ഡാക്ടറെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയില്‍ രക്ത സമ്മര്‍ദം കൂടുതലാണെന്ന് കണ്ടെത്തി. അതിനാല്‍ ചോദ്യം ചെയ്യലിന് വിധേയനാകാനുള്ള ആരോഗ്യ അവസ്ഥയിലല്ല നാദിര്‍ഷാ എന്ന് ഡോക്ടര്‍ പറയുകഞ്ഞു.

 

ഇതിനെ തുടര്‍ന്നാണ് നാദിര്‍ഷായെ ചോദ്യം ചെയ്യാതെ പോലീസ് വിട്ടയച്ചത്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്ന് റൂറല്‍ എസ് പി എ.വി ജോര്‍ജ്ജ് പറഞ്ഞു.
പോലീസ് ക്ലബ്ബില്‍ നിന്നു പോയ നാദിര്‍ഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സതേടിയിരിക്കുകയാണ്.

Tags: