ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

Glint staff
Sat, 16-09-2017 05:29:30 PM ;
Kochi

dileep

നടിയെ ആക്രമിച്ചകേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി വിധി തിങ്കളാഴ്ച പ്രസ്താവിക്കും. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന വാദത്തില്‍ തനിക്ക് സ്വാഭാവിക ജാമ്യത്തിനുള്ള അര്‍ഹതയുണ്ടെന്നും, കോടതി പറയുന്ന ഏത് ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാണെന്നുമാണ് ദിലീപ് വാദിച്ചത്.എന്നാല്‍ പ്രോസിക്യൂഷന്‍ ദിലീപിന്റെ വാദങ്ങളെ ശക്തമായി എതിര്‍ത്തു.

അതേസമയം കോടതി ദിലീപിന്റെ റിമാന്റ് കാലാവധി ഈ മാസം 28 വരെ നീട്ടി.

 

Tags: