കാല്‍പ്പന്താവേശത്തിന് കൊച്ചിയില്‍ കിക്ക് ഓഫ്

Glint staff
ആസിഫ് മുഹമ്മദ്‌
Fri, 17-11-2017 04:16:35 PM ;

  isl

വൈകിട്ട് ആറ് മണിയോടെ വര്‍ണ്ണാഭമായ പരിപാടികളോടെ കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഐ എസ് എല്ലിന്റെ നാലാം പതിപ്പിന്  തിരിതെളിയും. കത്രീന കൈഫിന്റെയും നൃത്ത ചുവടുകളോടെയാകും പരിപാടികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സൗരവ് ഗാംഗുലി തുടങ്ങിയ പ്രമുഖ നിരതന്നെയാണ് കളികാണാന്‍ എത്തിയിട്ടുള്ളത്. ആവേശത്തിന്റെ മഞ്ഞ തീപാറിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പന്ത്രണ്ടാമത്തെ കളിക്കാരനായ മഞ്ഞപ്പടയും ഒരുങ്ങി കഴിഞ്ഞു.

 

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈന്‍ അപ്പ് സാധ്യത
 
isl

വെസ് ബ്രൗണിന് പകരം നിമാഞ്ച പെസിച്ച് ഡിഫന്‍സില്‍ ഇറങ്ങിയേക്കും. പ്രീ സീസണ്‍ മത്സരത്തിലേറ്റ പരിക്കാണ് ബ്രൗണിന് വിനയായത്. പിന്നീട് ഉള്ള പരിശീലന വേളയിലും വെസ് ബ്രൗണ്‍ ഇറങ്ങിയിരുന്നില്ല. അതേ സമയം മലയാളി താരങ്ങളായ റിനോ അന്റോയും സി കെ വിനീതും ആദ്യ ഇലവനില്‍ ഇറങ്ങും. മറ്റ് മലയാളി താരങ്ങള്‍ ആരൊക്കെ ഇറങ്ങുമെന്ന് കണ്ടറിയണം.മിഡ്ഫീല്‍ഡില്‍ കരേജ് പെകൂസന്‍ ഇറങ്ങുന്ന കാര്യവും തീരുമാനം ആയിട്ടില്ല.സന്ദേഷ് ജിങ്കാന്‍ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ ദിവസം ജിങ്കനെ ക്യാപ്റ്റന്‍ ആക്കിയുള്ള ട്വിറ്റര്‍ പോസ്റ്റ് കേരള ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതും ഈ 24കാരന്‍ തന്നെയാണ്. ജിങ്കന്റെ ക്യാപ്റ്റന്‍സിയില്‍ ബെര്‍ബറ്റോവും ഹ്യുമും വിനീതുമൊക്കെ എങ്ങനെ പന്ത് തട്ടുമെന്നുള്ളത് കണ്ട് തന്നെ അറിയണം.

 

മുന്‍ മത്സരങ്ങളില്‍ നിന്ന്:

കൊല്‍ക്കത്തയോട് മോശം റെക്കോര്‍ഡ് ആണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. കൊച്ചിയില്‍ എത്തി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച എവേ ടീമും കൊല്‍ക്കത്തയാണ് . കൊച്ചിയില്‍ ഇതുവരെ ആറ് ഗോളുകളും അവര്‍ നേടി. എന്നാല്‍ ചരിത്രങ്ങള്‍ എല്ലാം തിരുത്തി കുറിക്കുമെന്നും ഇനി പുതിയ ചരിത്രം എഴുതാന്‍ പോകുകയാണെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ മോള്‍സ്റ്റീന്‍ പറയുന്നു.

 

 

Tags: