water fountain

അതിരൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് വത്തിക്കാനാലെ ജലധാരകളുടെ പ്രവര്‍ത്തനം നിര്‍ത്തി. റോമിലെ ജനങ്ങള്‍ കൊടിയ ജലക്ഷാമം അനുഭവിക്കുന്നതിനാല്‍ അവരോടുള്ള ഐക്യധാര്‍ഢ്യമെന്ന നിലക്കയാണ് ഈ നടപടിയെന്ന് വത്തിക്കാന്‍ അറിയിച്ചു.

army force

ഇന്ത്യ അതിര്‍ത്തിയില്‍നിന്ന്‌സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബീജിങ്ങില്‍ എത്താനിരിക്കെയാണ് വാങ്‌ യിയുടെ പ്രസ്താവന.

yara birk land

ലോകത്തിലെ ആദ്യത്തെ സ്വാശ്രയക്കപ്പല്‍  അടുത്തകൊല്ലം നീറ്റിലിറങ്ങും. തെക്കന്‍ നോര്‍വേ ഭാഗത്ത് അറുപതു കിലോമീറ്റര്‍ ദൂരത്തിലായിരിക്കും സ്വയം നിയന്ത്രിതമായ ഈ കപ്പല്‍ കന്നിയോട്ടം നടത്തുക.

jihad

തുര്‍ക്കി സര്‍ക്കാര്‍ ജിഹാദ് പാഠ്യ പദ്ധതിയിലുള്‍പ്പെടുത്തി. ജിഹാദെന്നാല്‍ രാജ്യസ്‌നേഹമാണെന്ന് വിദ്യാര്‍ഥികളെ പഠിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി ഇസ്‌മെറ്റ് യിസ്മാല്‍ പറഞ്ഞു.

us force

സിറിയയിലെ അമേരിക്കന്‍ സേനയുടെ പത്തു രഹസ്യ താവളങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തുര്‍ക്കിയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സി പുറത്തുവിട്ടു.ഇതോടെ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള അസുഖകരമായ ബന്ധം കൂടുതല്‍ വഷളായി.

india china border

ഇന്ത്യ-ചൈന അതിര്‍ത്തിയായ സിക്കീമിലെ ഡോക്‌ലാമില്‍ തുടരുന്ന പ്രശനങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് അമേരിക്ക.

china army

പതിനായിരക്കണക്കിന് മിലിട്ടറി ഉപകരണങ്ങള്‍ ചൈന ടിബറ്റിന്റെ അതിര്‍ത്തി പ്രദേശത്തേക്ക് എത്തിച്ചതായി ചൈനീസ് പട്ടാളത്തിന്റെ മുഖപത്രത്തെ ഉദ്ധരിച്ചു കൊണ്ട് ചൈനീസ് മാധ്യമങ്ങള്‍ വെളിപ്പെടുത്തി

earthquake

റഷ്യയില്‍ വന്‍ ഭൂചലനം,  ഇതുവരെ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍സ്‌കെയലില്‍ 7.8 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പസഫിക്ക് സമുദ്രത്തിലെ വടക്കന്‍ ഭാഗമാണ്.

pacemaker

അമേരിക്കന്‍ കോടതി ഒരു തട്ടിപ്പു കേസ്സില്‍ പേസ് മേക്കര്‍ തെളിവായി സ്വീകരിക്കാന്‍ തീരുമാനിച്ചു. തന്റെ വീട് കത്തിനശിച്ചതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കുള്ളിലുള്ള പേസ് മേക്കറാണ് തെളിവായി എടുക്കുന്നത്.

atomicbomb     bhagvad gita

ലോകത്തെ ആദ്യ ആണവ പരീക്ഷണം നടന്നപ്പോള്‍ ലബോറട്ടറി ഡയറക്ടര്‍ കൂടിയായ ശാസ്ത്രജ്ഞന്‍ ഉരുവിട്ടത് ഗീതാ ശ്ലോകം. അണുബോംബിന്റെ വിനാശോന്മുഖത്വം കണ്ടാണ്  റോബര്‍ ഓപ്പണ്‍ ഹീമര്‍ ഗീതാവാക്യം ഉരുവിട്ടു പോയത്.

Pages