madras high court

തമിഴ്‌നാട്ടിലെ എല്ലാസ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ്സ് ഹൈക്കോടതി . തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ നമ്മള്‍ രാജ്യസ്‌നേഹം മറന്നു പോവുകയാണെന്നും അതൊഴിവാക്കാന്‍ ഇത്തരം നിയമങ്ങള്‍ സഹായകരമാകുമെന്നും കോടതി നിരീക്ഷിച്ചു.

alchoholism

മദ്യപാന രംഗങ്ങളുള്ള സിനിമകള്‍ക്ക് ഇനി മുതല്‍ 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് തീരുമാനിച്ചു. സിനിമയിലെ നായകന്മാരെ പ്രേക്ഷകര്‍ ആരാധനയോടെയാണ് കാണുന്നത്. അതുകൊണ്ട് അവരെ മാതൃകയാക്കാനും ശ്രമിക്കുന്നു

Nitin Gadkari

ഡ്രൈവറില്ലാ കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിഗഡ്കരി . നിലവിലുള്ള ഡ്രൈവര്‍മാരെ തൊഴില്‍ രഹിതരാക്കുകയും വലിയ തൊഴില്‍ മേഖലയെ ഇല്ലാതാക്കുകയും ചെയ്യുമെന്നതിനാലാണ് ഈ തീരുമാനമെന്ന് ഗഡ്കരി പറഞ്ഞു

tomato price soars

തക്കാളി വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ഇന്‍ഡോറില്‍ തക്കാളി ട്രക്കുകള്‍ക്ക് അധികൃതര്‍ സായുധ പോലീസിന്റെ സംരക്ഷണം ഏര്‍പ്പെടുത്തി. ജൂലായ് 15ന് മുംബൈയില്‍ തക്കാളിയുമായി വന്ന ട്രക്കില്‍ നിന്ന് 2600 കിലോഗ്രാം തക്കാളി കൊള്ളയടിക്കപ്പെട്ടിരിന്നു.

ss rajamouli  mohanlal

ബാഹുബലി സ്രഷ്ടാവ് എസ്.എസ്.രാജമൗലിയുടെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാലും ശ്രീദേവിയും. സമകാലിക ജീവിത ക്ലേശങ്ങളുടെ പശ്ചാത്തലത്തില്‍ സാങ്കല്‍പ്പിക കഥാവിഷ്‌ക്കരണമായിരിക്കും പുതിയ ചിത്രമെന്നും കേള്‍ക്കുന്നുണ്ട്

dlf mall

ദില്ലി സാകേതിലുള്ള ഡി.എല്‍.എഫ് മാളില്‍ കര്‍ഷകരുടെ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചു.പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാരാഷട്രയില്‍ നിന്ന് കര്‍ഷകരോടൊപ്പം ദില്ലിയിലെത്തിയതാണ് ഈ കുട്ടികള്‍.

kamal hassan

'എനിക്ക് രാഷ്ട്രീയമറിയില്ലെന്നാണ് എന്റെ അനുജനായ ധനകാര്യ മന്ത്രി ജയകുമാര്‍ പറയുന്നത്. ഞാന്‍ അഴിമതിക്കെതിരെ സംസാരിച്ച നിമിഷം മുതല്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടിരിക്കുകയാണെ'ന്ന് കമലഹാസ്സന്‍ പറഞ്ഞു.

ramnath kovind

ഇന്ത്യയുടെ പതിനാലാമത് രാഷട്രപതിയായി രാം നാഥ് കോവിന്ദ് തെരെഞ്ഞെടുക്കപ്പെട്ടു. തെരെഞ്ഞുടുപ്പു കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച് 65 ശതമാനത്തോളം വോട്ടുകള്‍ നേടിയാണ് കോവിന്ദ് വിജയിച്ചത്. അടുത്ത ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുക.

mayavathi

ഗോസംരക്ഷണത്തിന്റെ പേരില്‍ ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബിഎസ്പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജിവച്ചു

flag

കര്‍ണാടക  സംസ്ഥാനത്തിന് സ്വന്തമായി പതാക നര്‍മ്മിക്കുന്നമായി ബന്ധപ്പെട്ട് സാധ്യതാപഠനത്തിനവേണ്ടി കര്‍ണാടകാ സര്‍ക്കാര്‍ ഒന്‍പതംഗ കമ്മിറ്റിയെ രൂപീകരിച്ചു

Pages