1994 ലാണ് ഓരാ പ്രോ നോബിസ് വായിച്ചത്. കണ്ണൂര്‍ ഫോര്‍ട്ട് റോഡില്‍ അന്ന് നാഷണല്‍ ബുക്സ്റ്റാളിന്റെ ഒരു ശാഖയുണ്ടായിരുന്നു. അവിടെ പൊടിപിടിച്ചു കിടന്നിരുന്ന പുസ്തകങ്ങളെല്ലാം പെറുക്കിക്കൂട്ടി കുറേ ദിവസം അവര്‍ വില കുറച്ച് വില്ക്കാന് വച്ചിരുന്നു. ആ ദിവസങ്ങളിലൊന്നില്‍ കണ്ണൂരില്‍ പോകാനും................
യാത്രാനുഭവങ്ങളോട് എന്നും വായനക്കാര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അത് കാട് തേടിയുള്ള യാത്രകളാകുമ്പോള്‍ പറയേണ്ടതുമില്ല. കാടിനോട് പ്രിയമുള്ള ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം.....
മലയാളത്തിലെ സ്പോര്‍ട്സ് ഗ്രന്ഥശാലക്ക് ഒരൂ ഗ്രന്ഥം കുടി. അതാണ് പ്രൊഫസര്‍ എം.സി വസിഷ്ഠിന്റെ 'ക്രിക്കറ്റ്, ജീവിതത്തിനും പിച്ചിനും ഇടയില്‍ ' എന്ന ഗ്രന്ഥം. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം മേധാവിയായ പ്രൊഫസര്‍ എം. സി.വസിഷ്ഠ് ക്രിക്കറ്റിനെ....
കൃതി-പുസ്തകങ്ങളുടെ പൂരം, കൊച്ചി മറൈന്‍ ഡ്രൈവില്‍ കഴിഞ്ഞ പത്തു ദിവസമായി തുടരുന്ന പുസ്തക മേളയെ ഇങ്ങനെ വിശേഷിപ്പിക്കാം. അക്ഷരാര്‍ത്ഥത്തില്‍ ഒരു പൂരം തന്നെയാണ് അവിടെ നടക്കുന്നത്. സാധാരണ പൂരങ്ങളില്‍ ആനയും മുത്തുക്കുടയും ചെണ്ടയുമൊക്കെയാണ് ആകര്ഷണമെങ്കില്
കരമസോവ് സഹോദരന്മാരുടെ അടിയില്‍ നിന്ന് കിട്ടിയ കടലാസില്‍ നിന്ന് പോലീസുകാരുടെ നേതാവ് ഇങ്ങനെവായിച്ചു തുടങ്ങുകയും ചെയ്യും. 'നിങ്ങളെയും എന്നെത്തന്നെയും അമ്പരപ്പിച്ചുകൊണ്ട് , കാലം തെറ്റി മഴപെയ്യുന്ന ഒരു വ്യാഴാഴ്ച രാത്രിയാണ് ഞാന്‍ മരിച്ചുപോവുക.'
സൂപ്പി മാഷിന്റെ കവിതയുടെ സൗന്ദര്യം അതിന്റെ ലാളിത്യമാണ്. കുന്നിക്കുരു പോലെ രണ്ടു മൂന്ന് ചെറു കവിതകള്‍.. വാര്‍ദ്ധക്യം, വെളിപാട്, ശേഷം... ഒരു മഞ്ഞുതുള്ളിയില്‍ നീല വാനവും, കുഞ്ഞു പൂവില്‍ ഒരു വസന്തവും ഒളിച്ചുവെക്കുന്ന കവിതയുടെ മാന്ത്രിക വിദ്യ ഇവിടെ കാണാം.
അസൂയക്ക് മരുന്നില്ല. കഷണ്ടിക്കും. കഷണ്ടി, പക്ഷെ ഒരു പ്രശ്നമായി ഇതുവരെ തോന്നിയിട്ടില്ല. അസൂയ ശരിക്കും ഒരു പ്രശ്നമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി അര്‍ശോ രോഗിയെ പോലെ ഈയുള്ളവന് ഞെരിപൊരി കൊള്ളുകയാണ്.
പ്രതികരണതീഷ്ണമായിരുന്ന എന്റെ യൗവനത്തെ, പനിക്കിടക്കയില്‍ ഈ നോവല്‍ വായിക്കവെ ഞാന്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്ന് ചെന്ന് തൊട്ടു. സമാനഹൃദയരായ വായനക്കാരിലെല്ലാം ഈ കൃതി അതു തന്നെ ചെയ്യും
എഴുതുമ്പോൾ, വരുന്നത് എഴുതുക. അത്രയേ ഉള്ളു. അതാണ് എഴുത്ത്. അല്ലാത്തതൊക്കെ പകർത്തിയെഴുത്താണ്. പകർത്തിയെഴുത്ത് ഒരിക്കലും സർഗ്ഗാത്മക പ്രവൃത്തിയല്ല.
നഗരം അർബുദമായിപ്പടർന്ന ഹൃദയങ്ങളിൽ ഗ്രാമത്തിന്റെ വിത്തുകൾ നടുകയാണ് വേണ്ടത്. എന്നാല്‍, കേരള ഗ്രാമ ഹൃദന്തങ്ങളിൽ നഗരം എത്രത്തോളം അള്ളിപ്പിടിച്ചിരിക്കുന്നു എന്ന് അമലിന്റെ 'വ്യസന സമുച്ചയം' നമുക്ക് കാട്ടിത്തരുന്നു.
വാദ്യകലാവിശാരദൻ കൂടിയായ കഥാകാരൻ ഒരു മേളത്തിന്റെ ഇഴുക്കവും മുറുക്കവും അയക്കവും ഈ നോവലിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. മേളം തീർന്നാലും തലയ്ക്കുള്ളിൽ അതിന്റെ ഹുങ്കാരം ശേഷിക്കുന്നു. കൃത്യമായും അങ്ങനെയല്ലെങ്കിലും ഒരു കരിയിലക്കാറ്റിന്റെ മർമ്മരം പോലെ സുഖദമായ ഒന്ന് ഈ നോവലും ഉള്ളിൽ ശേഷിപ്പിക്കുന്നു.
സര്‍ക്കാര്‍ മാറുമ്പോള്‍ സാഹിത്യത്തിലെ നിയോജകമണ്ഡലങ്ങളിലേക്ക് സ്ഥാനങ്ങള്‍ ഒഴിവുവരും. ആ സ്ഥാനങ്ങളിലേക്ക് സ്ഥാനാര്‍ഥികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ പൊതുതെരഞ്ഞെടുപ്പിനെ അമ്പരപ്പിക്കുന്നവയാണ്. ഒരു നേര്‍ക്കാഴ്ച.
താലിബാനിസത്തിന്റെ അനുരണനങ്ങളും നമ്മുടെ സമൂഹത്തിലും മൂളിയും മുരണ്ടും കേൾക്കുന്നു എന്നുള്ളതും ഓർക്കുമ്പോഴാണ് ഞാൻ മലാല എന്ന പി.എസ് രാകേഷിന്റെ പുസ്തകം കേരളത്തിലെ കുട്ടികളല്ല, മുതിർന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ടതാണെന്ന് ബോധ്യമാകുന്നത്.
“ഒരു മതത്തെ അതിന്റെ സ്വന്തനന്മകള് നോക്കി വിശ്വസിക്കുക. നിങ്ങള്‍ നേരിട്ടത് പരിശോധിക്കുക. പരീക്ഷിക്കുക. നിങ്ങളുടെ സ്വാതന്ത്ര്യത്തെ ബുദ്ധനോ യേശുവിനോ മുഹമ്മദിനോ കൃഷ്ണനോ വിറ്റുകളയരുത്.”
ജർമൻ നോവലിസ്റ്റ് ജേക്കബ് വാസർമാന്റെ മൈ ഫസ്റ്റ് വൈഫ് എന്ന നോവലിന് ഒരു ആസ്വാദനം
ജോലിയുടെ സംസ്കാരത്തിന്റെ സമ്മർദം താങ്ങാനാവാതെ ഒരു പ്രഷർകുക്കറായി മാറി സെൽഫ് ഹെൽപ്പ് പുസ്തകങ്ങൾ തേടിച്ചെന്ന ലേഖകന്‍ ഒരു പഴയ സിംഹത്തിന്റെ മടയിലേക്ക് നടന്നുകയറിയപ്പോള്‍.
ഇന്നലെവരെ തട്ടുമടിച്ചു തമാശയും പറഞ്ഞു കൂടെ നടന്ന ഗോപാലകൃഷ്ണൻ, തന്റെ കന്നിക്കവിതാ സമാഹാരവും പുറത്തിറക്കി സ്റ്റാറായി നില്ക്കുന്നതു കാണാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ നിങ്ങൾക്കിതാ ഒരു 'കവിതാ സഹായി.'
സ്നേഹത്തിന്റെ നിറവാണെല്ലായിടത്തും. ചേരിയിലും മലം കെട്ടിനില്‍ക്കുന്ന ലോക്കപ്പ് മുറിയിലും കൊള്ളക്കാരുടെ താവളങ്ങളിലും, വേശ്യാതെരുവുകളിലും, ബുള്ളറ്റ് മൊട്ടോർസൈക്കിളിലും റസ്റ്റൊറന്റുകളിലുമൊക്കെ ഒരു നിലാവ് പോലെ പരക്കുന്ന ലാവണ്യം.
ഇന്ത്യയില്‍ ബോധഗയയിലേയ്ക്കുള്ള യാത്രാമദ്ധ്യേ 'മദ്രാസി' എന്ന് കളിയാക്കപ്പെട്ട അച്ചീബിയുടെ കഥനങ്ങളില് അധിനിവേശപ്പടയെ ചെറുക്കാനും മെരുക്കാനുമുള്ള കറുത്തവന്റെ ചോരപ്പരിശയുണ്ട്. അടിമകളുടെ ചരിത്രമാഖ്യാനം ചെയ്ത വെളുത്തവരുടെ കള്ളനോട്ടങ്ങളുമുണ്ട്.
ഈ കൊച്ചുമിടുക്കിയില്‍ നല്ലൊരു എഴുത്തുകാരിയെ നമുക്കു കാണാം. ഈ സമൂഹം രക്ഷപ്പെടുമോ എന്നൊരു വേവലാതിയും പല വാചകങ്ങള്‍ക്കിടയിലും നിഴലിക്കുന്നുണ്ട്.