baby playing with laptop

അച്ഛനമ്മമാരുടെ ഓരോ ചലനങ്ങളും അവരുടെ ഉള്ളിൽ ഉണ്ടാകുന്ന ഓരോ വികാരങ്ങളും കുഞ്ഞു കുട്ടികൾ അതിന്റെ യഥാർഥ തോതിൽ മനസ്സിലാക്കും. അതിലൂടെയാണ് അവരുടെ സ്വഭാവവും വൈകാരികതയും സന്തോഷവും വ്യക്തിത്വവും എല്ലാം രൂപപ്പെടുന്നത്.

കുഞ്ഞുങ്ങളെ കളിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന രസവും അനുഭൂതിയും മുതിർന്നവർക്കവകാശപ്പെട്ടതാണെങ്കിലും മുതിർന്നവരുടെ സന്തോഷത്തിനായി കുഞ്ഞുങ്ങളെ ഒരിക്കലും കളിപ്പിക്കാൻ തുനിയരുത്.

വീട്ടില്‍ എത്ര പേരുണ്ടോ അവരോടൊക്കെ എപ്പോള്‍, എങ്ങിനെ നില്‍ക്കണമെന്ന് പഠിക്കാവുന്ന, ഒറ്റ ചിരികൊണ്ട് മനുഷ്യരെ മയക്കുന്ന ഒരു കുഞ്ഞു വിരുതനെ പരിചയപ്പെടാം.

മനുഷ്യജീവിതത്തില്‍, പ്രത്യേകിച്ച് മുതിർന്നവരുടെ,  ഏറ്റവും സൂക്ഷ്മതയോടെ ഏർപ്പെടേണ്ട പ്രവൃത്തിയാണ് കുട്ടികളുമായുള്ള ഇടപെടൽ. നമ്മളുടെ നോട്ടം, വാക്ക്, ചെയ്തി, മറ്റുള്ളവരുമായുള്ള ഇടപഴകൽ, സ്വരം, വൈകാരികതകളുടെ പ്രകടനം ഇവയെല്ലാം കുട്ടികൾ അവരുടെ ശുദ്ധമായ സ്‌ക്രീനിൽ ലോകത്തിൽ ഒരു ശാസ്ത്രത്തിനും സൃഷ്ടിക്കാൻ പറ്റാത്ത പിക്‌സലുകളോടെ  പകർത്തുകയാണ്.

mother and child

സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ഗര്‍ഭം ധരിക്കുമ്പോഴും കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അമ്മയാകുമ്പോഴും ഉല്പത്തിയിലേ വൃണപ്പെട്ട, അനഭിമതമായ ഒരു തലമുറയെയാണ് ലോകത്തിലേക്ക് കൊണ്ടുവരുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

follow the happiness of children

അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്ന കുട്ടികളിൽ കള്ളത്തരം കാണുന്നുവെങ്കിൽ അച്ഛനമ്മമാരെ കുട്ടികൾ പേടിക്കുന്നതിനാലാണെന്ന് മനസ്സിലാക്കാൻ വലിയ മന:ശ്ശാസ്ത്രഗ്രാഹ്യമൊന്നും വേണ്ട.

മക്കളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തം വില്‍ക്കുമ്പോള്‍ അവര്‍ മറക്കുന്നത് അമ്മയുടേയും അച്ഛന്റേയും സ്പര്‍ശനവും ലാളനയും പരസ്പരസ്നേഹവും അവര്‍ക്ക് ജീവിതത്തില്‍ പകര്‍ന്നുനല്‍കുന്നത് വലിയ ആശയങ്ങളാണെന്നതാണ്.

രണ്ടര മൂന്നു വയസ്സെന്നു പറയുന്നത് ഏറ്റവും ഭദ്രവും പ്രസന്നവുമായ മുഹൂർത്തങ്ങളിലൂടെ ഈ ലോകത്തെക്കുറിച്ച് കുട്ടിയുടെയുള്ളിൽ ബിംബങ്ങൾ പതിയേണ്ട സമയമാണ്. ആ സമയത്ത് വൻ മുറിവുകൾ വീഴുമ്പോള്‍.

കുട്ടികൾ ജനിക്കുമ്പോൾ വേണമെന്നുവെച്ചാൽ മാതാപിതാക്കൾക്ക് വൃത്തിയായി ജീവിക്കാനുള്ള അവസരം വീണുകിട്ടുന്നു.

present teaching methods

 ഉന്നതവിദ്യാഭ്യാസമുള്ള ടീച്ചര്‍മാരാണ്  ഈ സി ബി എസ് ഇ സ്‌കൂളിലെ അധ്യാപകര്‍.വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് അവര്‍ക്ക് അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയെ നയിക്കാന്‍ പറ്റുന്നില്ല. 

സ്വയം ഉളളിലെ കുഞ്ഞിനെ കാണുക എന്നതാണ് ഒരു വ്യക്തിയുടെ ശ്രദ്ധ. ആ ശ്രദ്ധ കുറയുന്നവരുടെ കുഞ്ഞുങ്ങളുടെ അടുത്ത് അപകടം പതിയിരിക്കുന്നു.

വൈകാരിക ദര്‍പ്പണം തകര്‍ന്നുപോയവര്‍ മറ്റുള്ളവരെ ശിക്ഷിച്ച് തങ്ങളുടെ മുറിവ് ഉണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ അവര്‍ അറിയുന്നില്ല, അവര്‍ ചെയ്യുന്നതെന്താണെന്ന്...

ടെലിവിഷൻ ചർച്ചകളും സ്കൂളിൽ നിന്ന് മനസ്സിൽ നിക്ഷിപ്തമായ ബോധവും ഒരു മൂന്നാംക്ലാസ്സുകാരിയിൽ മദ്യപരെക്കുറിച്ച് മഹാമോശം അഭിപ്രായം രൂപപ്പെടുത്തി. എന്നാൽ, എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഈ കുട്ടി കാണുന്നത് തന്റെ സ്നേഹനിധിയായ പിതാവ് മദ്യപിക്കുന്ന ചിത്രമാണ്. ഈസ് മൈ ഡാഡ് എ ബാഡ് പേഴ്‌സൺ എന്ന കുട്ടിയുടെ ചോദ്യത്തിനെ അമ്മയും അച്ഛനും നേരിട്ടതെങ്ങനെയെന്ന്‍ വായിക്കാം.

kid and computer

എട്ടുവയസ്സുകാരന്റെ ലോകത്തിൽ സന്തോഷവും സ്നേഹമനുഭവിക്കലുമല്ലാതെ വലിയ കാര്യങ്ങളൊന്നും ചിന്തയിൽ വരില്ല. വരേണ്ട കാര്യവുമില്ല. മുതിർന്നവർ അവനുവേണ്ടി ഭാവിയിലേക്കു കാണുന്ന ലോകമൊന്നും അവനറിഞ്ഞുകൂടാ.

“ഈ ടീനേജ് പെമ്പിള്ളാരെ ഉണ്ടല്ലോ, എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാ. അവളുമാരെ കാണുമ്പോള്‍ തന്നെ ചൊറിഞ്ഞുവരും.

ഒരച്ഛന്റെ ജീവിതത്തിലെ അച്ഛടക്കമില്ലായ്മ തലമുറകളിലേക്ക് ബാധിക്കുന്നതിന്റേയും വിവിധ കുടുംബങ്ങൾ അതിന്റെ ദുരിതമനുഭവിക്കുന്നതിന്റേയും ചിത്രം.

playing with parents

തനിക്കു വിഷമം സൃഷ്ടിക്കുന്നവരല്ല, മറിച്ച് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് തന്റെ അച്ഛനും അമ്മയും എന്ന് കുട്ടിയുടെ മനസ്സിൽ എങ്ങനെ കുറിച്ചിടാം.

over protective parents meme

സുഹൃത്തുക്കളുമായുള്ള കൂട്ടായ്മയ്ക്ക് മാളിലേക്ക് കൗമാരക്കാരിയെ അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും അകമ്പടിയോടെ അയക്കുന്ന മാതാപിതാക്കളുടെ 'സ്നേഹം' ചെയ്തുവെക്കുന്നത്

കുഞ്ഞുങ്ങളുടെ നിഷ്കളങ്കത ആസ്വദിക്കുന്നതിന് ബുദ്ധിമുട്ടുള്ള മുതിർന്നവർക്ക് ചെയ്യാവുന്ന വലിയ കാര്യം കുഞ്ഞുങ്ങളെ അവരുടെ പാട്ടിനു വിടുക എന്നുള്ളതാണ്.

Pages