highway

മുതിർന്നവരുടെ ദേഷ്യച്ചൂടിന്റെ മുന്നിൽ നിൽക്കുന്ന കുട്ടികളുടെ ആന്തരിക സമ്മർദ്ദം ആലോചിച്ചാൽ മനസ്സിലാകുന്നതേ ഉള്ളു. കുട്ടികളിൽ പ്രമേഹം കാണാറുള്ളതു പോലെ ഇനിയീ കുട്ടികളിൽ രക്താതിസമ്മർദ്ദ രോഗവും ഉണ്ടായാൽ അതിശയപ്പെടാനില്ല.

കുട്ടികള്‍ കൗമാരത്തിന്റെ കവാടം മലർക്കെ തുറന്നിട്ടാലും അതിൽകൂടി പ്രവേശിച്ച് അവരുടെ കൗമാരകാലത്ത് സൗഹൃദവും സന്തോഷവും പങ്കിടാന്‍ രതിയെക്കുറിച്ച് പല കാരണങ്ങൾ കൊണ്ട് ഉള്ളിൽ പ്രവേശിച്ചിട്ടുള്ള അബദ്ധധാരണകൾ നിലനില്‍ക്കുന്നിടത്തോളം  രക്ഷിതാക്കൾക്ക് സാധ്യമാകില്ല.

സ്‌നേഹനിധികളായ അമ്മമാരും അച്ഛന്മാരും കുഞ്ഞുങ്ങളോട് സംസാരിക്കുന്നതും അവരുടെ മുന്നിൽ പ്രവർത്തിക്കുന്നതും പ്രവർത്തിക്കാതിരിക്കുന്നതുമെല്ലാം അവർ അവരുടെ നിഷ്‌കളങ്കതയെന്ന ശ്രദ്ധ കൊണ്ട് കൃത്യമായി അറിയുന്നുണ്ടെന്നുള്ളത് മറക്കാൻ പാടില്ല.

ഒരു കുട്ടി പൊതുസ്ഥലത്തു വച്ച് കരയുമ്പോള്‍ പോലും ആ അമ്മയ്ക്ക് അതിനെ  ശ്രദ്ധിക്കാന്‍ പറ്റുന്നില്ല, ആ അമ്മയുടെ മുഴുവന്‍ ശ്രദ്ധയും  ആ കുട്ടിയുടെ കരച്ചില്‍ നിമിത്തം താന്‍ ചൂളിപ്പോകുന്നു എന്നതിലാണ്

interacting mother

എനിക്കൊരു പ്രശ്‌നമുണ്ടായാൽ അമ്മ എന്നേക്കാൾ തളരും എന്നു ബോധ്യമുള്ള കുട്ടി ആപൽഘട്ടങ്ങളിൽ അമ്മയുടെ സഹായം തേടുമോ? ഓരോ അമ്മയും സ്വയം ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത ഇവിടെയാണ്.

ഗ്രീന്‍കാര്‍ഡുണ്ടായിട്ടും ജോര്‍ജിന് പാലാക്കാരനല്ലാതാവാന്‍ കഴിഞ്ഞില്ല. മകനാണെങ്കില്‍ കാഴ്ചയില്‍ മാത്രമേ പാലായുള്ളു. സാംസ്‌കാരികമായി അമേരിക്കക്കാരന്‍.

കുട്ടികൾ  സ്വാഭാവികമായി പെരുമാറുമ്പോഴാണ് അതിഥികൾക്ക് സന്തോഷമുണ്ടാവുക. അതിഥികളുടെ മുന്നില്‍ വച്ചുപോലും അവരെ ശ്രദ്ധിക്കേണ്ടതും അവരുടെ കുസൃതികൾ അനുവദിച്ചുകൊടുക്കേണ്ടതും ആവശ്യമാണ്. വ്യക്തിപരമായും സാമൂഹ്യപരമായും. അതിഥികളും ആ രീതിയില്‍ പെരുമാറേണ്ടതാണ്.

ഒരുകാര്യം ഉറപ്പാണ് കുട്ടി മരിക്കില്ലെങ്കിലും കുട്ടിത്തം മരിക്കും. അല്ലെങ്കില്‍ കൊഴിഞ്ഞുവീഴും. പൂവിന്റെ മരണത്തിലൂടെയാണ് കായ് ജനിക്കുന്നത്. അതേ പ്രക്രിയ. അപ്പോൾ പൂവിന്റെ ആത്മാവ് കായയ്ക്കുള്ളില്‍ അന്തർലീനമാകുന്നതുപോലെ കുട്ടി പുരുഷനുള്ളിലാകുന്നു.

മൂട്ടില്‍ തീകൂട്ടിയാല്‍ പോലും അനങ്ങാത്ത കുതിരകളെക്കൊണ്ട് എന്തു കാര്യം. അത്തരം കുതിരകളെ നമ്മള്‍ കുട്ടികളിലൂടെ പ്രതീക്ഷിക്കുന്നു. അങ്ങനെ അല്ലാത്ത കുട്ടികളെ അങ്ങിനെ ആക്കിയെടുക്കാന്‍ ശ്രമിക്കുന്നു.

സെക്‌സ് പാപമാണെന്നുള്ള ബാലപാഠത്തിന്റെ അക്ഷരമാലകൾ കുഞ്ഞുമനസ്സുകളിലേക്ക് നാം അറിയാതെ നമ്മളിലൂടെ നിക്ഷേപിക്കപ്പെടുന്ന നിമിഷങ്ങൾ.

ഏതെല്ലാം കാര്യത്തിന് മകളെ അമ്മ വഴക്കുപറയുകയും ഉപദേശിക്കുകയും ചെയ്യുന്നുവോ അതൊക്കെ മകളില്‍ പ്രതിഫലിച്ചു കാണാന്‍ മുഖ്യമായും അമ്മയും അച്ഛനും തന്നെയാണ് ഉത്തരവാദികള്‍. തന്നിലെ തന്നെ സ്വീകാര്യമല്ലാത്ത സ്വഭാവം മകളില്‍ കാണുമ്പോഴാണ് അമ്മ മകളെ ഉപദേശിക്കുന്നത്.

പേടി കുറയുന്നതിനനസരിച്ചു മാത്രമേ ഒരു കുട്ടി സര്‍ഗാത്മകമാവുകയുള്ളു. മറിച്ച് അവരില്‍ പേടിയുണ്ടാക്കിയാലേ ഉദ്ദേശിച്ച രീതിയില്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളു എന്നുള്ള ചിന്ത ആ കുട്ടിയേയും നശിപ്പിക്കും സമൂഹത്തിന് അവനെക്കൊണ്ട് ദൂഷ്യങ്ങള്‍ നേരിടേണ്ടിയും വരും.

കണ്ണിനു നേര്‍ക്കിരുന്ന ചീപ്പ് ധൃതിയില്‍ അവര്‍ കാണാതെ പോയി. അതാണ് ധൃതിദോഷം. ധൃതിയില്‍ കാഴ്ച നഷ്ടമാകും. അപകടം എവിടെയും പതിയിരിക്കും. രാവിലെ തിരക്കുള്ള നിരത്തുകളിലും ട്രാഫിക് ജംഗ്ഷനുകളിലും നോക്കിയാല്‍ ഈ അപകടകരമായ തിരക്കു കാണാം.

ഇന്നത്തെ തുറന്ന ലോകത്തില്‍ മാതാപിതാക്കളുടെ ലോകത്തില്‍ കിടന്ന് എരിപൊരി കൊള്ളുകയാണ് ആ കുട്ടി. അവന്റെ ഓരോ പെരുമാറ്റത്തിലും മാതാപിതാക്കള്‍ അതൃപ്തരാവുന്നതു കാണുമ്പോള്‍ ആ കുട്ടി അറിയുക അവന്‍ അസ്വീകാര്യനാകുന്നു എന്നാണ്.

Pages