കൊച്ചിയില്‍ മുപ്പത് കോടിയുടെ മയക്കുമരുന്ന് വേട്ട

Glint staff
Sat, 17-02-2018 03:31:46 PM ;
Kochi

drug-hunt

വിപണിയില്‍ മുപ്പത് കോടിയോളം വിലവരുന്ന ലഹരിമരുന്ന് കൊച്ചിയില്‍ പിടിച്ചു. അഞ്ച് കിലോ മെഥിലീന്‍ ഡയോക്സി മെതാംഫെറ്റമൈനാണ്  (എം.ഡി.എം.എ) നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് നിന്ന് എക്സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

 

 

കേരളത്തില്‍ ഇത് ആദ്യമായാണ് ഇത്രയും വലിയ ലഹരിമരുന്നു വേട്ട നടക്കുന്നത്. നേരത്തെ അഞ്ച് കോടിയുടെ എം.ഡി.എം.എ കൊച്ചിയില്‍ നിന്ന് തന്നെ പടിച്ചിരുന്നു.

 

Tags: