ഭൂമി അപകടത്തില്‍ ;11000 ശാസ്ത്രജ്ഞന്മാര്‍ ഒരേ സ്വരത്തില്‍ പറയുന്നു

Glint Desk
Thu, 07-11-2019 03:30:10 PM ;

climate change

 

 

ഭൂമിയില്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം പറയപ്പെടാത്ത ഒരുപാട് ക്ലേശങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്ന് 11000 ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നത് സുസ്ഥിരമായ ഭാവിക്കു വേണ്ടി മനുഷ്യന്‍ അവന്റെ ഇന്നത്തെ ജീവിതരീതി മാറ്റേണ്ടിയിരിക്കുന്നു എന്നാണ്. ഭൂമിയുടെ ജൈവ വ്യവസ്ഥയ്ക്ക് അനുസൃതം ആവണം  ലോകത്തെ എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്യേണ്ടത് എന്നും ആണ് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്  . 

സമയം കളയാനില്ല ഭൂമിയുടെ അവസ്ഥ ശോചനീയമായിക്കൊണ്ടിരിക്കുന്നു. ശാസ്ത്രജ്ഞര്‍ ഇന്ന് നല്‍കിയിരിക്കുന്ന കാലയളവിനു മുന്‍പ് പലതും സംഭവിക്കാനിടയുണ്ട്. മനുഷ്യന്റെ ഭാവിയെയും പ്രകൃതിയേയും ആണ് നമ്മള്‍ വെല്ലുവിളിക്കുന്നത് എന്നും ഇവര്‍ പറയുന്നു. 

 1979 ജനീവയില്‍ നടന്ന ആദ്യത്തെ ലോക കാലാവസ്ഥ കോണ്‍ഫറന്‍സിന്റെ  നാല്പതാമത്തെ വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ജൈവശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. 153 രാജ്യത്തുനിന്നുള്ള 11000 ശാസ്ത്രജ്ഞന്മാരുടെ ഒരുമിച്ചുള്ള അഭിപ്രായമായിരുന്നു ഇത്. ജനസംഖ്യ നിയന്ത്രണത്തിലും ഫോസില്‍ ഇന്ധനം മണ്ണില്‍ ഉപേക്ഷിക്കുന്നതിലും  കാട്  നശിപ്പിക്കുന്നതിലും ഇറച്ചി ഭോജനത്തിലും അടിയന്തരമായി മാറ്റം സംഭവിക്കണം എന്നും പ്രസിദ്ധീകരണത്തില്‍ പറയുന്നു

 

 

Tags: