സുധീർ കരമനയോട് വാങ്ങിയ നോക്കുകൂലി തൊഴിലാളികൾ തിരികെ നൽകി

Glint staff
Mon, 09-04-2018 04:20:11 PM ;
Thiruvananthapuram
Sudheer Karamana

നടന്‍ സുധീര്‍ കരമനയുടെ  വീടുപണിക്കായുള്ള  സാധനങ്ങളുമായെത്തിയ വാഹനം തടഞ്ഞ് വാങ്ങിയ നോക്കുകൂലി തൊഴിലാളികള്‍ തിരികെ നൽകി. നോക്കുകൂലിയായി വാങ്ങിയ 25000 രൂപയാണ് തൊഴിലാളികള്‍ തിരികെ നൽകിയത്.

 

സംഭവവുമായി ബന്ധപ്പെട്ട്  അരശുംമൂട് യൂണിറ്റിലെ 14 തൊഴിലാളികളെ സി.ഐ.ടിയു ജില്ലാ സെക്രട്ടറി സസ്പെന്‍ഡ് ചെയ്തിരുന്നു.

 

സുധീറിന്റെ തിരുവനന്തപുരം ചാക്ക ബൈപ്പാസിലെ  നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഗ്രാനൈറ്റുമായി എത്തിയ വാഹനമാണ് യൂണിയന്‍കാര്‍ തടഞ്ഞത്. ഇറക്കുന്നതിന് ഒരുലക്ഷം രൂപ ആവശ്യപ്പെദുകയായിരുന്നു. 

 

സംഭവമറിഞ്ഞ് സുധീര്‍ കരമന ഇവരുമായി ബന്ധപ്പെട്ടെങ്കിലും ലോഡ് ഇറക്കാന്‍ ചുമട്ടുതൊഴിലാളികള്‍ സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് 25,000 രൂപ നല്‍കാന്‍ സുധീര്‍ കരമന തയ്യാറാവുകയായിരുന്നു.  

സുധീറിന്റെ പരാതിയെ തുടർന്ന് വിവിധ സംഘടനാ നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. തൊഴിലാളികള്‍ ഖേദം പ്രകടിപ്പിച്ചുവെന്നും സര്‍ക്കാരിന്റെ ഇടപെടല്‍ മാതൃകാപരമാണെന്നും സുധീര്‍ കരമന തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

 

 

Tags: