വിന്ഡോസ് 8 ഫോണുകളുമായി നോക്കിയ

Fri, 31-05-2013 12:30:00 PM ;

 

മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ ആയിരുന്ന ഒരുകാലമുണ്ടായിരുന്നു, ഇന്ത്യയില്‍. എന്നാല്‍, ഫോണുകള്‍ സ്മാര്ട്ടായപ്പോള്‍ ഒപ്പം സ്മാര്‍ട്ടാവാന്‍ അല്പ്പം തന്നെ വൈകിപ്പോയി. ഫലം ആന്‍ഡ്രോയിഡ്  ഓപ്പറേറ്റിംഗ് സിസ്റ്റവുമായി സാംസങ്ങും ഐഒഎസ്സുമായി ആപ്പിളും ബ്ലാക്ക്‌ബെറിയുമെല്ലാം വിപണി പങ്കുവെച്ചപ്പോള്‍ പിടിച്ചുനില്ക്കാ ന്‍ തന്നെ പാടുപെടണം എന്ന അവസ്ഥയായി പഴയ മുടിചൂടാമന്നന്‍. മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തമാണ് കുറച്ചെങ്കിലും രക്ഷയായത്. ഇപ്പോള്‍  വിന്ഡോ സ് 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ഫോണുകളുമായി സ്മാര്ട്ട്ഫോ ണ്‍ രംഗത്ത് പിടി മുറുക്കാന്‍ എത്തുകയാണ് നോക്കിയ. 

വിലയും ഗുണവും – ആ പഴയ വില്പ്പമന സൂത്രവാക്യത്തെ തന്നെയാണ് ഇത്തവണ നോക്കിയ ആശ്രയിക്കുന്നത്. അഞ്ചു ഫോണുകള്‍ ഉള്പ്പയടുന്ന വിന്ഡോണസ് 8 ശ്രേണിയുടെ വില പതിനായിരം രൂപ നിലവാരത്തില്‍ ആണ് ആരംഭിക്കുന്നത്. വീഡിയോ, ചിത്രങ്ങള്‍, സേര്ച്ച് ‌ ഇവയിലെല്ലാം കൊണ്ടുവന്ന അതിനൂതന സേവനങ്ങള്‍ ശ്രേണിയിലെ എല്ലാ ഫോണുകളിലും ലഭ്യമാക്കിയിട്ടുമുണ്ട്. ലളിതമായ അനിമേഷനുകള്‍ കൂട്ടിച്ചേര്ക്കാന്‍ കഴിയുന്ന വീഡിയോ, ഫ്രെയിമിന് മാറ്റം വരുത്താതെ നിശ്ചല ചിത്രങ്ങളില്‍ നിന്ന് അനാവശ്യ വസ്തുക്കളെ എളുപ്പം ഒഴിവാക്കാന്‍ കഴിയുന്ന സംവിധാനം എന്നിവയെല്ലാം മറ്റ് ഫോണുകള്ക്ക്  തീര്ച്ചശയായും വെല്ലുവിളി ഉയര്ത്തും . നഗരങ്ങളില്‍ സമീപത്തുള്ള സൗകര്യങ്ങള്‍ ക്യാമറ ഉപയോഗിച്ച് അതീവ ലളിതമായി തിരയാന്‍ സഹായിക്കുന്ന സിറ്റി ലെന്സ്ോ‌ സംവിധാനവും ആകര്ഷറകമാണ്. അതീവ സംവേദന ക്ഷമതയുള്ള നാലിഞ്ച് വലിപ്പമുള്ള ടച്ച്‌ സ്ക്രീനാണ് ഫോണിന്റേത്. 

ലുമിയ 520, 620, 720, 820, 920 എന്നീ മോഡലുകള്‍ ആണ് വിന്ഡോ്സ് 8 ശ്രേണിയിലുള്ളത്. 10,499 മുതല്‍ 32,639 വരെയാണ് വില. ന്യൂ ഇന്ത്യ അഷ്വറന്സുമായി സഹകരിച്ച് രാജ്യത്താദ്യമായി ഫോണുകള്‍ക്ക് ഇന്ഷുന്സ്  പരിരക്ഷയും നോക്കിയ ഏര്പ്പെ്ടുത്തിയിട്ടുണ്ട്. ജെറ്റ് എയര്വേളയ്സില്‍ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്ന ആപ്പ്  ഫോണുകളിലുണ്ട്. നോക്കിയ വിന്ഡോ്സ്‌ ഫോണുകളില്‍ മാത്രമാണ് നിലവില്‍ ഈ സൗകര്യം ലഭ്യമാകുക. ചുരുക്കത്തില്‍, പിന്നിലായെങ്കിലും സ്മാര്ട്ട്ഫോ ണ്‍ വിപണി ഓടിപ്പിടിക്കാന്‍ തന്നെയാണ് നോക്കിയ ഒരുങ്ങുന്നത്. 
  

Tags: