സിറിയ: സമാധാന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

Sun, 08-09-2013 01:28:00 PM ;
വത്തിക്കാന്‍ സിറ്റി

സിറിയന്‍ പ്രശ്നം ഗുരുതരമാകുന്നത് ഒഴിവാക്കാന്‍ ലോകനേതാക്കളോട് ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു. ശനിയാഴ്ച സെന്റ്‌ പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുകൂടിയ ഒരു ലക്ഷത്തിലധികം വരുന്ന വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് മാനവികതയെ ‘പീഡയുടേയും മരണത്തിന്റേയും ചുഴി’യില്‍ നിന്ന് കരകയറ്റാന്‍ നേതാക്കളോട് പാപ്പ അഭ്യര്‍ഥിച്ചു.

 

സിറിയയില്‍ സമാധാനത്തിനു വേണ്ടിയുള്ള ആഗോള ദിനം കത്തോലിക്കാ സഭ ആചരിക്കുന്ന വേളയില്‍ പ്രാര്‍ത്ഥനക്കും ഉപവാസത്തിനും നേതൃത്വം കൊടുക്കുകയായിരുന്നു  പാപ്പ. ‘അക്രമവും യുദ്ധവും മരണത്തിന്റെ ഭാഷയാണെ’ന്ന് അഞ്ചു മണിക്കൂര്‍ നീണ്ട പ്രാര്‍ത്ഥനക്കിടെ പാപ്പ പറഞ്ഞു. സിറിയയില്‍ സൈനിക നടപടി നിഷ്ഫലമായ ഉദ്യമമായിരിക്കുമെന്ന് പാപ്പ രണ്ടു ദിവസം മുന്‍പ് പ്രസ്താവിച്ചിരുന്നു.

 

യു.എസും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ സിറിയയില്‍ ആഗസ്ത് 21-ന് നടന്ന രാസായുധ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരോപിച്ച് പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിന്റെ സേനകള്‍ക്ക് നേരെ ആക്രമണത്തിന് തയ്യാറെടുക്കുകയാണ്.

Tags: