ചിലിയില്‍ ഭൂകമ്പത്തില്‍ അഞ്ച് മരണം: സുനാമി മുന്നറിയിപ്പ്

Wed, 02-04-2014 12:36:00 PM ;

 

ചിലിയില്‍ വന്‍ ഭൂകമ്പം. ഭൂകമ്പമാപിനിയില്‍ 8.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് 86 കിലോ മീററര്‍ പ്രദേശത്ത് പ്രകമ്പനം അനുഭവപെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിലിയിലും സമീപരാജ്യങ്ങളായ ഇക്വഡോറിലും പെറുവിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 
ഭൂചലനമുണ്ടായതിന് പിന്നാലെ ചിലിയിലെ ഒരു വനിതാ ജയിലില്‍ നിന്ന് 300 വനിതാ തടവുകാരികള്‍ ജയില്‍ ചാടി രക്ഷപ്പെട്ടു. ഇവരില്‍ 13 പേരെ കണ്ടെത്തിയാതായി പോലീസ് അറിയിച്ചു. ചിലിയില്‍ തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. രണ്ടരമീറ്ററോളം കടല്‍ ഉള്‍വലിഞ്ഞതിനാല്‍ ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ തയാറായിരിക്കാനാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പലസ്ഥലങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ചിലി, പെറുവിന്റെ തീരങ്ങള്‍, ഇക്വഡോര്‍, കൊളംബിയ, പനാമ, കോസ്റ്ററിക്ക, നിക്വാരിഗ തുടങ്ങിയ രാജ്യങ്ങളും സുനാമി ഭീഷണിയിലാണ്.

 

ആറടിയോളം ഉയരത്തില്‍ തീരമാലങ്ങള്‍ വീശിയടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചിലിക്ക് പുറമെ ഇക്വഡോറിലും പെറുവിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് തീരപ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിച്ചു. ചിലിയില്‍ വന്‍ ഭൂകമ്പമുണ്ടായതിന് പിന്നാലെ ബോളീവിയയില്‍ 6.2 രേഖപ്പെടുത്തിയ തുടര്‍ ചലനം അനുഭവപ്പെട്ടു. രണ്ട് ദിവസം മുമ്പ് ജപ്പാനിലും തെക്കന്‍ കാലിഫോര്‍ണിയയിലും ശക്തമായ ഭൂചലനം ഉണ്ടായിരുന്നു.

Tags: