ജാഫ്നയില്‍ ഇന്ത്യ നിര്‍മ്മിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

Sat, 18-06-2016 01:20:49 PM ;

modi inaugurates jaffna stadium

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്ക പ്രസിഡന്റ് മൈത്രിപാല സിരിസേനയും ചേര്‍ന്ന്‍ ശ്രീലങ്കയിലെ ജാഫ്നയില്‍ ഇന്ത്യ പുനര്‍നിര്‍മ്മിച്ച സ്റ്റേഡിയം ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. സിരിസേന സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മോഡി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പങ്കെടുത്തത്.

 

ജാഫ്ന മേയറായിരുന്ന ആല്‍ഫ്രഡ്‌ തമ്പിരാജ ദുരൈയപ്പയുടെ പേരിലുള്ള സ്റ്റേഡിയം ഏഴു കോടി രൂപ ചിലവിലാണ് പുനര്‍നിര്‍മ്മിച്ചത്. എല്‍.ടി.ടി.ഇയുടെ നിയന്ത്രണത്തിലായിരുന്ന ജാഫ്നയില്‍ 1997-നു ശേഷം ഈ സ്റ്റേഡിയം ഉപയോഗിച്ചിട്ടില്ല.

 

8,000-ത്തിലധികം പേര്‍ പങ്കെടുത്ത യോഗ പ്രദര്‍ശനവും ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്നു.  

Tags: