യു.എസ്: അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിന് കര്‍ശന നടപടികളുമായി ട്രംപ് ഭരണകൂടം

Wed, 22-02-2017 11:40:35 AM ;

അനധികൃതമായി കുടിയേറി താമസിക്കുന്നവരെ കണ്ടെത്തി പുറത്താക്കാന്‍ ലക്ഷ്യമിടുന്ന ഉത്തരവുകള്‍ യു.എസ് ഭരണകൂടം പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള 1.1 കോടി പേര്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. കുടിയേറ്റം നിയന്ത്രിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതികളുടെ ഭാഗമാണിത്.

 

അനധികൃത കുടിയേറ്റക്കാരെ വിവിധ വിഭാഗങ്ങളായി തിരിച്ച് പുറത്താക്കുന്നതില്‍ നിന്ന്‍ ഒഴിവ് നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കും. കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതായി ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുന്നവരെ അറസ്റ്റ് ചെയ്യാന്‍ ദേശസുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അധികാരവും നല്‍കുന്നുണ്ട്.

 

കുറ്റകൃത്യങ്ങള്‍ ഏര്‍പ്പെട്ട അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനാണ് നടപടികള്‍ ഊന്നല്‍ കൊടുക്കുന്നതെങ്കിലും എല്ലാ അനധികൃത കുടിയേറ്റക്കാര്‍ക്കും പുറത്താക്കല്‍ സാധ്യത ഒരുപോലെ തുറക്കുന്നതാണ് പുതിയ ഉത്തരവുകള്‍.

 

യു.എസിലെ അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യക്കാര്‍ മൂന്ന്‍ ലക്ഷത്തോളം വരുമെന്നാണ് അനൗദ്യോഗിക കണക്ക്.      

Tags: