മെസിക്ക് മൂന്ന് മാസത്തെ വിലക്ക്

GLINT STAFF
Sat, 03-08-2019 12:26:55 PM ;
DELHI

കോപ്പ അമേരിക്ക ഫുട്ബോളിന്റെ ലൂസേഴ്സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് വിലക്ക്. തെക്കേ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് മൂന്ന് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. കോപ്പ അമേരിക്ക മത്സര ശേഷം ടൂര്‍ണമെന്റിന്റെ സംഘാടകര്‍ക്കും റഫറിമാര്‍ക്കും എതിരെ മെസി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ റഫറിമാര്‍ ഒത്തുകളിക്കുകയാണെന്നും, അഴിമതി നിറഞ്ഞ മത്സരത്തിന്റെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വേണ്ടെന്നും മെസി പറഞ്ഞിരുന്നു.