ചാവെസിന്റെ ആരോഗ്യനില സങ്കീര്‍ണ്ണം

Tue, 05-03-2013 12:15:00 PM ;

കാരക്കാസ്: വെനിസ്വല പ്രസിഡന്റ് ഹുഗോ ചാവെസിന്റെ ആരോഗ്യനില സങ്കീര്‍ണ്ണമായതായി സര്‍ക്കാര്‍ അറിയിച്ചു. ക്യുബയിലെ കാന്‍സര്‍ ചികിത്സക്ക് ശേഷം തിരിച്ചെത്തിയ ചാവേസ് ശ്വാസകോശ ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്ന് വിവരകാര്യ മന്ത്രി എണേസ്ടോ വില്ലെഗാസ് പറഞ്ഞു. പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വസ്തുതകള്‍ വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഒരാഴ്ചയായി കാരക്കസില്‍ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.

 

രണ്ടാഴ്ച മുന്‍പ് വെനിസ്വലയില്‍ തിരിച്ചെത്തിയ ചാവെസ് മരിച്ചതായി കഴിഞ്ഞ ദിവസം അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 11ന് ഹവാനയില്‍ വച്ച് നടന്ന നാലാമത് കാന്‍സര്‍ ശസ്ത്രക്രിയക്ക് ശേഷം ചാവെസ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

Tags: