മലാല വീണ്ടും സ്‌കൂളിലേക്ക്‌

Wed, 20-03-2013 05:15:00 PM ;

ലണ്ടന്‍ : മലാല യൂസഫ്‌സായി വീണ്ടും സ്കൂള്‍ ജീവിതത്തിലേക്ക്. പാകിസ്താനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചതിന് താലിബാന്റെ ആക്രമണത്തിനിരയായ മലാല ഇത്തവണ ലണ്ടനില്‍ ബിര്‍മിങ്ഹാമില്‍ എഡ്ബാസ്റ്റണ്‍ ഗേള്‍സ് ഹൈസ്‌കൂളിലാണ് തന്റെ പഠനം തുടരുക. ചൊവ്വാഴ്ച മുതല്‍ സ്കൂളില്‍ പോയിത്തുടങ്ങിയ 15 കാരിയായ മലാല ഒമ്പതാംക്ലാസിലാണ് ചേര്‍ന്നിരിക്കുന്നത്.

 

പാകിസ്താനില്‍ സ്വാത് താഴ്വരയില്‍ 2012 ഒക്ടോബറില്‍ തലക്ക് വെടിയേറ്റ മലാലയുടെ ചികിത്സ ലണ്ടനിലായിരുന്നു. തലയോട്ടി പുനസ്ഥാപിക്കാന്‍ നടത്തിയ ശസ്ത്രക്രിയകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് മലാല ആശുപത്രി വിട്ടത്.

 

താലിബാന്‍ സ്കൂള്‍ അടച്ച്ച്ചുപൂട്ടിയതിനെ തുടര്‍ന്ന് മലാല എഴുതിയ ഡയറി ബി.ബി.സി. പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ 'പാശ്ചാത്യ ചിന്ത' പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ച് മലാലയെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ചികിത്സയില്‍ കഴിയുന്നതിനിടെ മലാലക്ക് നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശവും ലഭിച്ചു.

Tags: