നെജാദിനെതിരെ ഇറാന്‍ മത നേതൃത്വം

Wed, 13-03-2013 02:15:00 PM ;

nejad consoles chavez's mother

തെഹ്റാന്‍: വെനിസ്വല പ്രസിഡന്റായിരുന്ന ഹ്യുഗോ ചാവെസിന്റെ സംസ്കാര ചടങ്ങിലെ വൈകാരിക പ്രകടങ്ങള്‍ ഇറാന്‍ പ്രസിഡന്റ് പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന് തലവേദനയാകുന്നു. ചാവെസിന്റെ മാതാവിനെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ച നെജാദിന്റെ പ്രവര്‍ത്തി ഇസ്ലാമിക നിയമത്തിന്റെ ലംഘനമാണെന്ന് ഇറാനിലെ യാഥാസ്ഥിതിക പുരോഹിതര്‍ കുറ്റപെടുത്തി. ബന്ധത്തില്‍പ്പെടാത്ത സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ശാരീരിക സ്പര്‍ശം പാടില്ലെന്ന ഇസ്ലാമിക നിയമം ഉദ്ധരിച്ചാണ് പുരോഹിതരുടെ വിമര്‍ശനം.

 

അനുശോചന സന്ദേശത്തില്‍ നെജാദ് ചാവെസിനെ ഇമാം മഹ്ദിയോട് താരതമ്യം ചെയ്തതും വിവാദമായിട്ടുണ്ട്. ചാവെസ് പുനരുത്ഥാനംചെയ്ത് യേശുവിന്റെയും ഇമാം മഹ്ദിയുടെയും ഒപ്പം ഭൂമിയില്‍ തിരിച്ചെത്തുമെന്നുമായിരുന്നു നെജാദിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. അന്ത്യവിധി നാളിന് മുന്‍പ് യേശുവും ഇമാം മഹ്ദിയും ഭൂമിയില്‍ തിരിച്ചെത്തുമെന്നാണ് ഷിയാ മുസ്ലിങ്ങളുടെ വിശ്വാസം.

Tags: