ബെംഗലൂരുവില്‍ ബി.ജെ.പി. ഓഫീസിനു സമീപം സ്ഫോടനം

Wed, 17-04-2013 02:30:00 PM ;

ബെംഗലൂരു: ബി.ജെ.പി. കര്‍ണ്ണാടക ഘടകത്തിന്റെ ഓഫീസിനു സമീപം ബോംബ്‌ സ്ഫോടനം. മോട്ടോര്‍ ബൈക്കില്‍ സ്ഥാപിച്ച ബോംബ്‌ പൊട്ടി എട്ട് പോലീസുകാര്‍ക്കടക്കം പതിനാറോളം പേര്‍ക്ക് പരിക്കേറ്റു. മല്ലേശ്വരത്ത് തിരക്കേറിയ ജനവാസ കേന്ദ്രത്തിലാണ് ബി.ജെ.പി. ഓഫീസ്.

 

തിരഞ്ഞെടുപ്പ് ചുമതലയുടെ ഭാഗമായി ഓഫീസിനു സമീപം കാവല്‍ നിന്നിരുന്ന സംസ്ഥാന കരുതല്‍ പോലീസ് സേനാംഗങ്ങള്‍ക്കാണ് പരിക്കേറ്റത്. മെയ്‌ അഞ്ചിനാണ് കര്‍ണ്ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമാണിന്ന്.  

 

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസമാണ് ഐ.പി.എല്‍. മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ബോംബ്‌ സ്ഫോടനം നടന്നത്.

Tags: