കൂടംകുളം: കമ്മീഷനിംഗ് ഒരു മാസത്തേക്ക് നീട്ടി

Wed, 15-05-2013 02:30:00 PM ;

ന്യൂഡല്‍ഹി: കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് ഒരു മാസത്തേക്ക് മാറ്റിവച്ചു. സുപ്രീം കോടതി നിര്‍ദ്ദേശിച്ച സുരക്ഷയും പരിസ്ഥിതി പ്രശ്നങ്ങളും ഉള്‍പെടുന്ന 15 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനു  വേണ്ടിയാണു ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് ജൂണ്‍ മാസത്തേക്ക് മാറ്റിവച്ചത്.

 

മെയ്‌ 6നാണ് കൂടംകുളം ആണവ നിലയത്തിന് സുപ്രീം കോടതി പ്രവര്‍ത്തനാനുമതി നല്‍കിയത്. രാജ്യത്തിന്റെ ക്ഷേമത്തിനും പുതു തലമുറയുടെ വളര്‍ച്ചക്കും വേണ്ടിയാണു ആണവ നിലയം സ്ഥാപിക്കുന്നതെന്ന് സുപ്രീം കോടതി സൂചിപ്പിച്ചിരുന്നു. എന്നാല്‍ അതോടൊപ്പം ജനങ്ങളുടെ സുരക്ഷിതത്തിനു പ്രാധാന്യം നല്കാനും എതിര്‍ കഷികള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

 

നിലയത്തിന്റെ പ്രവര്‍ത്തനം സംമ്പന്ധിച്ച റിപ്പോര്‍ട്ട്‌ പ്രവര്‍ത്തനം ആരംഭിക്കുന്നത്തിനു മുന്‍പ് ഹാജരാക്കുവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

Tags: