‘ഫേസ്ബുക്ക്‌ പോസ്റ്റിന് അറസ്റ്റ് പാടില്ല’

Thu, 16-05-2013 01:45:00 PM ;

ന്യൂഡല്‍ഹി: സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ ആക്ഷേപകരമായ അഭിപ്രായങ്ങള്‍ രേഖപെടുത്തുന്നവരെ ഉന്നത പോലീസ് ഉദ്യോഗസ്തരുടെ അനുവാദമില്ലാതെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന്‍ സുപ്രീം കോടതി.  ഐടി നിയമത്തിലെ 66 എ വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്യുന്നതിന് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശം കര്‍ശനമായി പാലിക്കാന്‍ വ്യാഴാഴ്ച കോടതി  എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

 

ഐടി നിയമത്തിലെ 66 എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീം കോടതിക്ക് മുന്നിലുണ്ട്. അതില്‍ തീരുമാനമാകുന്നത്‌ വരെ ഈ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഉത്തരവ് നല്‍കണമെന്ന് ബുധനാഴ്ച കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.  

 

66 എ വകുപ്പ് അനുസരിച്ച് ഒരു വ്യക്തിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ അപകീര്‍ത്തികരമായ പോസ്റ്റുകളോ സന്ദേശങ്ങളോ ലഭിച്ചാല്‍ അവര്‍ക്കെതിരെ മൂന്ന്‍ വര്‍ഷം വരെ തടവും പിഴയും ചുമത്താം.

Tags: