ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയം

Wed, 22-05-2013 03:45:00 PM ;

പനാജി: ഇന്ത്യ ബുധനാഴ്ച നടത്തിയ ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയം. 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഗോവന്‍ തീരത്ത് നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് തര്‍കാഷില്‍ നിന്നാണ് വിക്ഷേപിച്ചത്.

 

റഷ്യന്‍ നിര്‍മ്മിത കപ്പലിന്റെ ആയുധശേഖരത്തിലേക്ക് മിസൈല്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു പരീക്ഷണം. കഴിഞ്ഞ നവംബറിലാണ് കപ്പല്‍ നാവികസേനയുടെ ഭാഗമായത്. ഇതേ ശ്രേണിയിലുള്ള ഐ.എന്‍.എസ് തേഗ്, ഐ.എന്‍.എസ് ത്രികന്ദ് എന്നീ കപ്പലുകളിലും പ്രധാന ആയുധമായിരിക്കും ബ്രഹ്മോസ്.

 

മൂന്ന്‍ കപ്പലുകളും റഷ്യയാണ് നിര്‍മ്മിക്കുന്നത്. ഇതിനായി 2006 ജൂലൈയില്‍ ഒപ്പുവെച്ച 8,000 കോടി രൂപയുടെ കരാര്‍ അനുസരിച്ച് ഐ.എന്‍.എസ് തേഗ് 2012 ഏപ്രിലില്‍ കമ്മീഷന്‍ ചെയ്തു. ഐ.എന്‍.എസ്. ത്രികന്ദും ഉടന്‍ നാവികസേനയുടെ ഭാഗമാകും.

Tags: