കശ്മീര്‍: മൂന്ന്‍ സൈനികര്‍ കൊല്ലപ്പെട്ടു

Fri, 24-05-2013 11:45:00 AM ;

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന്‍ സൈനികര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ ഫുല്‍വാമ ജില്ലയിലാണ് സംഭവം. ജില്ലയിലെ ത്രാല്‍ മേഖലയിലുള്ള ബച്ചൂ ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറ്റം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നെതിയതായിരുന്നു സൈനികര്‍.

 

മേഖലയില്‍ സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ റൈഫിളുകളുമായി തീവ്രവാദികള്‍ കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

 

വ്യാഴാഴ്ച ശ്രീനഗറില്‍ സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്കര്‍-എ-തൈബ ഭീകരവാദി എന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടിരുന്നു.

Tags: