ദേശീയ ഉപദേശക സമിതിയില്‍ തുടരില്ല: അരുണ റോയ്

Wed, 29-05-2013 05:50:00 PM ;

ന്യൂഡല്‍ഹി: യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന ദേശീയ ഉപദേശക സമിതിയില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകയായ അരുണ റോയ് പിന്മാറുന്നു. വെള്ളിയാഴ്ചയോടു കൂടി തന്‍റെ അംഗത്വം അവസാനിക്കുമെന്നും ഇനി തന്റെ അംഗത്വം പുതുക്കരുതെന്നും സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ അരുണ റോയ് പറയുന്നു.

 

തൊഴിലുറപ്പ് പദ്ധതിയില്‍ മിനിമം കൂലി ഉറപ്പാക്കണമെന്ന ദേശീയ ഉപദേശക സമിതിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് അരുണ റോയ് വിമര്‍ശിച്ചിരുന്നു. സാമൂഹ്യ മേഖലയിലുള്ള സര്‍ക്കാറിന്റെ ഇടപെടല്‍ കറക്കുന്നതും അവര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.

Tags: