ശ്രീശാന്തിനു ജാമ്യമില്ല: മക്കോക നിയമപ്രകാരം കേസ്

Tue, 04-06-2013 04:52:00 PM ;

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാജസ്ഥാന്‍ റോയല്‍സ് താരം ശ്രീശാന്തിന്റെ ജാമ്യാപേക്ഷ സാകേത് ചീഫ് മെട്രോ പോളിറ്റന്‍ കോടതി തള്ളി. ശ്രീശാന്തിനെ 14 ദിവസം കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു. അതേ സമയം ശ്രീ ശാന്തിനെതിരെ മക്കോക്ക നിയമപ്രകാരം കേസ് എടുക്കാനും തീരുമാനമായി. സംഘടിത കുറ്റകൃത്ത്യത്തിനെതിരെ മഹാരാഷ്ട്ര ഗവണ്മെന്റ് ഏര്പ്പെടുത്തിയ നിയമമാണ് മക്കോക്ക.  

 

കഴിഞ്ഞ മാസം 27 മുതല്‍ ശ്രീശാന്ത് തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ഒത്തുകളിയെ സംഘടിത കുറ്റകൃത്യമായി കണക്കാക്കിയും കളിക്കാരുടെ അധോലോക ബന്ധം ഉള്‍പ്പെടുത്തിയുമാണ് മക്കോക്ക നിയമം ചുമത്തിയിരിക്കുന്നത്. ഈ നിയമപ്രകാരം കുറ്റം ചുമത്തിയതിനാല്‍ ശ്രീശാന്തിന് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടിവരും. ഒത്തുകളിയില്‍ അധോലോകത്തിനു ബന്ധമുണ്ടെന്നു പോലീസ് കോടതിയില്‍ അറിയിച്ചു. അതേസമയം, കേസില്‍ അറസ്റ്റിലായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സി.ഇ.ഓ ഗുരുനാഥ് മെയ്യപ്പനും വിന്ദുധാരാസിങ്ങിനും ജാമ്യം ലഭിച്ചു.

 

 

 

Tags: