ബി.ജെ.പി പ്രചരണം നരേന്ദ്ര മോഡി നയിക്കും

Sun, 09-06-2013 02:40:00 PM ;

പനാജി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണ കമ്മിറ്റിയുടെ ചുമതല ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് നല്‍കിയതായി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ് അറിയിച്ചു. ഗോവന്‍ തലസ്ഥാനത്തു നടക്കുന്ന പാര്‍ട്ടി ദേശീയ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.

 

അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവരുടെ സാന്നിധ്യത്തിലാണ് രാജ്നാഥ് സിങ്ങ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. നേരത്തെ അസുഖം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതാവ് എല്‍.കെ. അദ്വാനി യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.

 

കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നു മാറ്റേണ്ടത് രാഷ്ട്രീയ പദ്ധതിയല്ല, ദേശീയ പദ്ധതിയായിരിക്കണം എന്ന് ദേശീയ എക്സിക്യുട്ടീവ് യോഗത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര മോഡി പറഞ്ഞു.

 

നക്സല്‍ അക്രമത്തിനെതിരെ ജൂണ്‍ 17 മുതല്‍ 22 വരെ ബി.ജെ.പി ജയില്‍ നിറക്കല്‍ സമരം നടത്തുമെന്ന് പാര്‍ട്ടി വക്താവ് ഷാനവാസ് ഹുസൈന്‍ അറിയിച്ചു.

Tags: