ഡോളറിന് 60 രൂപ; സര്‍വ്വകാല തകര്‍ച്ച

Thu, 20-06-2013 10:52:00 AM ;

മുംബൈ: യു.എസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 60 രൂപ കടന്നു. ബാങ്കുകളും ഇറക്കുമതി സ്ഥാപനങ്ങളും വന്‍തോതില്‍ ഡോളര്‍ വാങ്ങാന്‍ തുടങ്ങിയതോടെയാണ് വ്യാഴാഴ്ച രാവിലെ നിരക്ക് 60 കടന്നത്.

 

ജൂണ്‍ 11-ന് 58.98 രൂപ വരെ എത്തിയതാണ് വ്യാപാരത്തിനിടയില്‍ ഇതിനുമുന്‍പ് രേഖപ്പെടുത്തിയ താഴ്ന്ന വില.

 

ബോംബെ ഓഹരി വിപണിയുടെ സൂചിക സെന്‍സെക്സിലും വന്‍ ഇടിവ് രേഖപ്പെടുത്തി. 423.05 പോയന്റ് ഇടിഞ്ഞതോടെ സൂചിക 19,000-ത്തിന് താഴെയെത്തി.

Tags: