അനാവശ്യ കോളുകള്‍ക്കും എസ്.എം.എസുകള്‍ക്കും കമ്പനി പിഴ നല്‍കണം

Fri, 23-08-2013 04:48:00 PM ;
ന്യൂഡല്‍ഹി

അനാവശ്യ കോളുകള്‍ക്കും എസ്.എം.എസുകള്‍ക്കും മൊബൈല്‍ കമ്പനിയില്‍ നിന്ന് പിഴ ഈടാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) തീരുമാനിച്ചു. ഈ തരത്തില്‍പ്പെട്ട കോളുകള്‍ക്കും എസ്.എം.എസുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കാനാണ് ട്രായ് തീരുമാനം.

 

സമ്മാനം വാഗ്ദാനം ചെയ്തും ഓഫറുകള്‍ പരിചയപ്പെടുത്തിയും ഉപയോക്താക്കള്‍ക്ക് ശല്യമുണ്ടാക്കുന്ന എസ്.എം.എസുകളും വാണിജ്യ കോളുകളും നിയന്ത്രിക്കാനാണ് ടെലികോം അതോറിട്ടി തീരുമാനിച്ചിരിക്കുന്നത്. ആവശ്യപ്പെടാതെ വരുന്ന ഇത്തരം കോളുകള്‍ക്കെതിരെ ഉപയോക്താവിന് പരാതിപ്പെടാവുന്നതാണ്.

 

ഇത്തരം നിരോധനം നിലനില്‍ക്കെ വീണ്ടും കോളുകളും എസ്.എം.എസുകളും അയക്കുന്ന ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ എന്നിവരെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും. ടെലിമാര്‍ക്കറ്റിംഗ് കോളുകളെക്കുറിച്ച് പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ട്രായ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. പുതിയ വ്യവസ്ഥ ആഗസ്റ്റ്‌ 22 മുതല്‍ നിലവില്‍ വന്നു.

Tags: