ഗുജറാത്തില്‍ കെട്ടിടം തകര്‍ന്ന് ആറു മരണം

Wed, 28-08-2013 11:33:00 AM ;
വഡോദര

ഗുജറാത്തിലെ വഡോദര ജില്ലയില്‍ ഏഴു നിലകെട്ടിടം തകര്‍ന്നു ആറു പേര്‍ മരിച്ചു. 35 പേരെങ്കിലും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അഗ്‌നിശമന സേന വിഭാഗം, പോലീസ്, തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

 

ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് കെട്ടിടങ്ങള്‍ തകര്‍ന്നുവീണത്. ഉറക്കത്തിലായിരുന്ന തൊഴിലാളികളാണ് കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നത്. 14  തൊഴിലാളി കുടുംബങ്ങളാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത് എന്നാണു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അതോറിറ്റി പറയുന്നത്. 35 വര്‍ഷം മുമ്പ് വഡോദര നഗര വികസന അതോറിറ്റി നിര്‍മ്മിച്ച കെട്ടിമാണിത്.

Tags: