സ്വയംഭരണ കോളേജുകള്‍ക്ക് ബിരുദദാനത്തിന് അനുമതി നല്‍കുന്നു

Tue, 08-10-2013 03:08:00 PM ;
ന്യൂഡല്‍ഹി

നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) എ ഗ്രേഡ് നേടിയ 441 സ്വയംഭരണ കോളേജുകളില്‍ 45 എണ്ണത്തിനാണ് ബിരുദദാനത്തിനുള്ള അനുമതി നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അംഗീകരിച്ച രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷ അഭിയാന്‍ (റുസ) പദ്ധതിയുടെ കീഴില്‍ 55 കോടി രൂപ വരെ ഈ കോളേജുകള്‍ക്ക് സഹായം ലഭിക്കും. ഈ പദ്ധതിയുടെ മൊത്തം തുക 2475 കോടി രൂപയാണ്.

 

പ്രൊഫ. സയിദ് ഹസ്‌നൈന്റെ അധ്യക്ഷതയിലുള്ള യു.ജി.സി.യുടെ സ്വയംഭരണ കോളേജുകളുമായി ബന്ധപ്പെട്ട ഉപദേശകസമിതി രണ്ടുമാസത്തിനകം ഇതിനുള്ള അന്തിമ ശുപാര്‍ശ നല്‍കും. പന്ത്രണ്ടാം പദ്ധതിയുടെ അവസാനം ഈ കോളേജുകളെ സര്‍വകലാശാലകളായി ഉയര്‍ത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിനാവശ്യമായ ഭേദഗതി യു.ജി.സി. നിയമത്തില്‍ വരുത്തുമെന്നും കേന്ദ്രം അറിയിച്ചു.

Tags: