ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം

Mon, 14-10-2013 02:33:00 PM ;
പൂനെ

ഇന്ത്യ-ആസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് 72 റണ്‍സിന്‍റെ വന്‍ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 305 റണ്‍സ് നേടി. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി 82 പന്തില്‍ 85 റണ്‍സ് നേടി ടോപ് സ്‌കോററായി. ആരോണ്‍ ഫിഞ്ച് 79 പന്തില്‍ നിന്ന് 72 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 232 റണ്‍സേ എടുക്കാനായുള്ളൂ.

 

61 റണ്‍സെടുത്ത വിരാട് കൊഹ്‌ലിയാണ് ഇന്ത്യന്‍ ടീമിലെ ടോപ്‌ സ്കോറര്‍.  ഓപണര്‍ രോഹിത് ശര്‍മയും സുരേഷ് റൈനയുമാണ്‌ ബാറ്റിങ്ങില്‍ മികച്ച് നിന്നത്. ഇന്ത്യന്‍ നിരയില്‍ ആര്‍.അശ്വിനും യുവരാജും രണ്ടു വീതം വിക്കറ്റെടുത്തു.  49.4 ഓവറില്‍ 232 റണ്‍സിനാണ് ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചത്. ആറ് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത യുവരാജ് സിംഗ് ബൗളിങിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ശിഖര്‍ ധവാന്‍ തുടക്കത്തില്‍ തന്നെ പുറത്തായി. ആസ്ട്രേലിയന്‍ ഓപണര്‍മാരായ ഫില്‍ ഹ്യൂസും (47) ആരോണ്‍ ഫിഞ്ചും (72) ചേര്‍ന്ന് കളിക്ക് ഒരു നല്ല തുടക്കം തന്നെ നല്‍കി.

 

പരമ്പരയിലെ അടുത്ത മത്സരം 16ന് ജയ്പൂരില്‍ നടക്കും.

Tags: