സച്ചിന്റെ വിടവാങ്ങല്‍ മത്സരം; മുംബൈയില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം

Sat, 16-11-2013 12:27:00 PM ;
മുംബൈ

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര നേട്ടത്തോടെ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു. ഇന്നിംഗ്സിനും 126 റൺസിനുമാണ് സച്ചിന്റെ ജന്മനാടായ വാങ്കഡെയിൽ നടന്ന ടെസ്റ്റിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ തോല്പിച്ചത്. രണ്ടാമിന്നിംഗ്സിൽ വിൻഡീസ് 187 റൺസിന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റ് വീഴ്ചത്തിയ പ്രഗ്യാന്‍ ഓജ രണ്ടാമിന്നിംഗ്സിലും അഞ്ചു വിക്കറ്റ് വീഴ്ത്തി.

 

കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റ് ഇന്നിംഗ്സിനും 51 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. മൂന്നാം ദിനം രണ്ടു ഓവര്‍ എറിഞ്ഞ സച്ചിന് വിക്കറ്റൊന്നും ലഭിച്ചില്ല. 53 റണ്‍സോടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് രാംദിന്‍ പുറത്താകാതെ നിന്നു. ശിവനാരായണ്‍ ചന്ദര്‍പോളും (41), ക്രിസ് ഗെയ്ലും(35) ചേര്‍ന്ന് നേടിയ 68 റൺസാണ് വിൻഡീസ് നിരയിലെ മികച്ച കൂട്ടുകെട്ട്.

 

സ്കോർ:

വിൻഡീസ്: 182,​ 187

 ഇന്ത്യ: 495

Tags: