ലോകകപ്പ് കബഡി: ഇന്ത്യന്‍ വനിതകള്‍ക്ക് ഹാട്രിക് കിരീടം

Fri, 13-12-2013 05:29:00 PM ;
ജലന്ധര്‍

kabbadi team

 

ലോകകപ്പ് കമ്പഡി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ ടീമിന് കിരീടം. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് കിരീടം നേടുന്നത്. ഫൈനലില്‍ ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഒരു കോടി രൂപയാണ് സമ്മാനത്തുക.

 

മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ 49-21 എന്ന സ്കോറിലാണ് വിജയം കണ്ടത്. ഇന്ത്യയുടെ അനു റാണി മികച്ച സ്റ്റോപ്പര്‍ ആയും രാം ബട്ടേറി മികച്ച റെയ്ഡര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.  പാകിസ്താനെ തോല്‍പിച്ച ഡെന്‍മാര്‍ക്ക് വനിതാ ടീമിനാണ് മൂന്നാം സ്ഥാനം. വാശിയേറിയ മത്സരത്തില്‍ 34-33-നായിരുന്നു ഡെന്മാര്‍ക്കിന്റെ വിജയം. സെമിയില്‍ ഇന്ത്യയാണ് പാകിസ്താനെ പരാജയപ്പെടുത്തിയത്.

 

ശനിയാഴ്ച പുരുഷ വിഭാഗം കബഡി ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും. പുരുഷ വിഭാഗത്തിലെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ഇംഗ്ളണ്ടിനെ യു.എസ് 27ന് എതിരെ 62 പോയന്റിനു തോല്‍പ്പിച്ചു. പഞ്ചാബിലെ ജലന്ധറിലെ ഗുരു ഗോബിന്ദ്  സിങ് സ്പോര്‍ട്സ് കോംപ്ലക്സിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

Tags: