ജസ്റ്റിസ് എ. കെ ഗാംഗുലി രാജി വച്ചു

Tue, 07-01-2014 03:41:00 PM ;
New Delhi

ലൈംഗിക പീഡന കേസില്‍ കുടുങ്ങിയ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ ഗാംഗുലി പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ഗാംഗുലിക്കെതിരെയുള്ള പരാതി അസാധുവാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാജി. യുവ അഭിഭാഷക നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.  

ജസ്റ്റിസ് ഗാംഗുലിക്കെതിരെയുള്ള പരാതി സത്യമാണെന്ന് മുന്ന് ജഡ്ജിമാരടങ്ങിയ സമിതി കണ്ടെത്തിയിരുന്നു. ഗാംഗുലിയെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ നടപടികള്‍ തുടരുകയാണ്.നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. ചീഫ് ജസ്റ്റിസ് പി സദാശിവം ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി തള്ളിയത്.  

അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും മോഹന്‍ ബഗാനും തമ്മിലുള്ള തര്‍ക്കത്തിലെ ആര്‍ബിട്രര്‍ ആയിരുന്ന ജസ്റ്റിസ് ഗാംഗുലിയെ മോഹന്‍ ബഗാനാണ് കേസില്‍ കുടുക്കിയത് എന്നാണ് ആരോപണം.

Tags: