സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി

Thu, 30-01-2014 06:01:00 PM ;
ന്യൂഡല്‍ഹി

സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് ഈ തീരുമാനമെടുത്തത് .സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

 

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണത്തിനൊപ്പം വിലയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഓരോ സിലിണ്ടര്‍ ലഭിക്കും. തുടര്‍ന്ന് ഏപ്രില്‍ മുതലുള്ള ഒരു വര്‍ഷകാലയളവില്‍ എല്ലാ മാസവും ഓരോ സിലിണ്ടര്‍ വീതം ലഭിക്കും.

 

സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പത് ആക്കി ചുരുക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ശുപര്‍ശ പരിഗണിച്ചാണ് ഇപ്പോള്‍ സിലിണ്ടറുകളുടെ എണ്ണം 12 ആക്കാന്‍ തീരുമാനമായത്. 

 

പാചകവാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്. ആധാറുമായി ബന്ധപ്പെട്ട പ്രശ്ങ്ങളും ആശങ്കകളും പരിഹരിക്കാന്‍ പ്രത്യേക മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതിയുടെ തീരുമാനം വരുന്നതുവരെ ആധാര്‍ നിര്‍ബന്ധമാക്കില്ല.

Tags: