പാല്‍ നല്‍കുന്ന എ.ടി.എം കൗണ്ടറുമായി അമൂല്‍

Mon, 27-01-2014 03:35:00 PM ;
അഹമ്മദാബാദ്

രാജ്യത്തെ ഏറ്റവും വലിയ ക്ഷീരോത്പന്ന ബ്രാന്‍ഡായ അമൂല്‍ പാല്‍ നല്‍കുന്ന എ.ടി.എം കൗണ്ടറുമായി രംഗത്ത്. 24 മണിക്കൂറും  പാല്‍ ലഭിക്കുന്ന എനി ടൈം മില്‍ക്ക് മെഷീനാണ് അമൂല്‍ ഒരുക്കിയിരിക്കുന്നത്.

 

ഗുജറാത്തിലെ ആനന്ദ് പട്ടണത്തിലുള്ള അമൂല്‍ ഡയറിക്ക് മുന്നിലാണ് ഇത്തരത്തിലുള്ള ആദ്യത്തെ എ.ടി.എം സ്ഥാപിച്ചിരിക്കുന്നത്. 10 രൂപ എ.ടി.എം മെഷീനിലിട്ടാല്‍ 300 മില്ലി പാല്‍ ലഭിക്കുന്ന സംവിധാനമാണ് നിലവില്‍ വന്നിരിക്കുന്നത്.

.

മറ്റ് അമൂല്‍ ഉല്‍പന്നങ്ങളുടെയും വില്പന എ.ടി.എം വഴി ആക്കാന്‍  ആലോചിക്കുന്നതായി അമൂല്‍ ഡയറി മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍ കുമാര്‍ അറിയിച്ചു. ഗുജറാത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, എന്നിവയ്ക്ക് മുന്നില്‍ ഇത്തരത്തിലുള്ള കൂടുതല്‍ എ.ടി.എമ്മുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് അമൂല്‍. ഇത് ഇന്ത്യയില്‍ മുഴുവന്‍ വ്യാപിപ്പിക്കാനാണ് പദ്ധതി.

Tags: