മുംബൈ പോലീസ് കമ്മീഷണര്‍ രാജിവെച്ച് രാഷ്ടീയത്തിലേക്ക്

Fri, 31-01-2014 12:55:00 PM ;
മുംബൈ

Satyapal Singhലോകസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംങ് ജോലി രാജിവെച്ചു.  എന്നാല്‍ ഏതു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക എന്നത് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

 

മുംബൈ പോലീസ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും രാജിവെക്കുന്ന ആദ്യ ആളാണ് സത്യപാല്‍. 2015-ലാണ് സത്യപാലിന്‍റെ ഔദ്യോഗിക വിരമിക്കല്‍ തിയതി. ജനകീയനായ കമ്മീഷണര്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും ക്ഷണമുണ്ട്.

 

ആന്ധ്രപ്രദേശിലേയും മധ്യപ്രദേശിലേയും മാവോവാദി സ്വാധീന മേഖലകളിലെ പ്രവര്‍ത്തനത്തിന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ അടക്കം നിരവധി പോലീസ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1980 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ സത്യപാല്‍ മീററ്റ്  സ്വദേശിയാണ്. മുംബൈയിലോ, ഉത്തര്‍പ്രദേശിലോ സത്യപാല്‍ സിങ്‌ മല്‍സരിച്ചേക്കും എന്നാണ്‌ വിവരം ലഭിച്ചിട്ടുള്ളത്.

Tags: