തരുണ്‍ തേജ്പാലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Mon, 17-02-2014 02:46:00 PM ;
പനാജി

Tarun tejpalസഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ തെഹല്‍കയുടെ മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി ഗോവാ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

 

ബലാത്സംഗത്തിന് പുറമെ ലൈംഗീക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് ഗോവ ക്രൈബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥനായ സുനിത സാവന്ത് പ്രിന്‍സിപ്പല്‍ ആഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി അനുജ പ്രഭുദേശായിക്ക് മുന്‍പില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. തേജ്പാലിന്റെ മകളുടെയും തെഹല്‍ക മുന്‍ മാനേജിംഗ് എഡിറ്റര്‍ ഷോമാ ചൗധരിയുടെയും മൊഴികളും പോലീസ് കുറ്റപത്രത്തില്‍ തെളിവുകള്‍ക്കൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

2013 നവംബറില്‍ നടന്ന തെഹല്‍ക തിങ്ക് ഫെസ്റ്റിനിടെ തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് നവംബര്‍ 30-നായിരുന്നു ഗോവ ക്രൈംബ്രാഞ്ച് പോലീസ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ വാസ്‌കോയിലെ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് തേജ്പാല്‍.

Tags: