ആശുപത്രിയില്‍ കഴിയുന്ന അമ്മയെ കാണാന്‍ തേജ്പാലിന് അനുമതി

Fri, 14-03-2014 05:28:00 PM ;
പനാജി

Tarun tejpalആശുപത്രിയില്‍ കഴിയുന്ന അമ്മയെ കാണാന്‍ തെഹല്‍കയുടെ മുന്‍മുഖ്യപത്രാധിപര്‍ തരുണ്‍ തേജ്പാലിന് കോടതിയുടെ അനുമതി. പനാജി അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് നഗരത്തിലെ ആശുപത്രിയിലെ ഐ.സി.യുവില്‍ കഴിയുന്ന തേജ്പാലിന്റെ അമ്മയെ കാണാന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയത്.

ജയിലില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് പ്രത്യേകവാഹനത്തിലാണ് ഇദ്ദേഹത്തെ കൊണ്ടുപോകുന്നത്. തെഹല്‍കയിലെ യുവപത്രപ്രവര്‍ത്തകയെ ഗോവയിലെ ഹോട്ടലിന്റെ ലിഫ്റ്റില്‍ വച്ച് പീഡിപ്പിച്ചെന്ന കേസിലാണ് തേജ്പാല്‍ അറസ്റ്റിലായത്.

Tags: