എന്‍. ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷസ്ഥാനം രാജി വെക്കണമെന്ന് സുപ്രീം കോടതി

Tue, 25-03-2014 11:42:00 AM ;
ന്യൂഡല്‍ഹി

N Sreenivasan

ബി.സി.സി.ഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഐ.പി.എല്‍. വാതുവെപ്പ് കേസന്വേഷണം സുഗമമായി നടക്കണമെങ്കില്‍ ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്നും എന്‍. ശ്രീനിവാസന്‍ രാജി വെക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസില്‍ നിഷ്പക്ഷ അന്വേഷണം വേണമെങ്കില്‍ ശ്രീനിവാസന്‍ മാറി നില്‍ക്കണമെന്ന നിര്‍ദ്ദേശമാണ് സുപ്രീം കോടതി മുന്നോട്ട് വെച്ചത്.

 

 

വാതുവെയ്പ്പ് കേസന്വേഷിക്കാന്‍ കഴിഞ്ഞ ആഗസ്റ്റില്‍ നിയോഗിച്ച മുകുള്‍ മുഗ്ദല്‍ കമ്മിറ്റി ഐ.സി.സിയുടെ തലപ്പത്തേക്ക് മാറാനോരുങ്ങുന്ന ശ്രീനിവാസനും മരുമകന്‍ ഗുരുനാഥ് മെയ്യപ്പനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെടെ കേസില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍ ഗുരുതര കണ്ടെത്തലുകളാണ് മുകുള്‍ മുഗ്ദല്‍ കമ്മറ്റി നടത്തിയത്. മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ ബി.സി.സി.ഐ തയ്യാറാണോ എന്നും സുപ്രീം കോടതി ചോദിച്ചു.

Tags: