ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം ശ്രീലങ്കയ്ക്ക്

Mon, 07-04-2014 10:29:00 AM ;
ധാക്ക

20-20-2014

 

ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം ശ്രീലങ്കയ്ക്ക്. ഫൈനലില്‍ മുന്‍ ജേതാക്കളായ ഇന്ത്യയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക വിജയം കൈവരിച്ചത്. ഇന്ത്യയുടെ സ്‌കോര്‍ 130 റണ്‍സില്‍ ഒതുക്കിയ ലങ്ക 13 പന്തുകള്‍ ബാക്കിനില്‌ക്കെ, നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.

 

 

5 പന്തില്‍ നിന്ന് ആറു ഫോറും ഒരു സിക്‌സുമുള്‍പ്പെടെ 52 റണ്‍സെടുത്ത ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ് മാന്‍ ഓഫ് ദി മാച്ച്. ഈ മത്സരത്തോടെ ട്വന്‍റി 20 ക്രിക്കറ്റിനോട് സംഗക്കാര വിടപറഞ്ഞു. 58 പന്തില്‍ നിന്ന് അഞ്ച് ഫോറും നാല് സിക്‌സുമുള്‍പ്പെടെ 77 റണ്‍സെടുത്ത വിരാട് കോലി ടൂര്‍ണമെന്റിന്‍റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

 

 

നിര്‍ണായകമത്സരത്തില്‍ ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക്‌ രണ്ടാമോവറില്‍ തന്നെ രഹാനെയെ നഷ്‌ടമായി. തുടര്‍ന്ന്‌ വിരാട്‌ കോഹ്‌ലിയും രോഹിത്‌ ശര്‍മയും ചേര്‍ന്ന്‌ സാവധാനം ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. 29 റണ്‍സെടുത്ത രോഹിത്‌ ശര്‍മ ഹെറാത്തിന്റെ പന്തില്‍ പുറത്തായി. പകരം ക്രീസിലെത്തിയ യുവ്‌രാജ്‌ സിംഗ്‌ കുലശേഖരയുടെ പന്തില്‍ അനാവശ്യമായ ഷോട്ടിനു ശ്രമിച്ച്‌ പുറത്തായി. 21 പന്തില്‍ 11 റണ്‍സായിരുന്നു യുവ്‌രാജ്‌ നേടിയത്‌. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 4ന് 130; ശ്രീലങ്ക 17.5 ഓവറില്‍ 4ന് 132.

Tags: