മോഡി സൗഹൃദപ്രസ്താവന: മുന്‍ എം.പിയെ ജയലളിത പുറത്താക്കി

Thu, 15-05-2014 04:26:00 PM ;
ചെന്നൈ

 

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിൽ എ.ഡി.എം.കെ മുന്‍ എം.പി മലൈസാമിയെ പുറത്താക്കിയതായി പാര്‍ട്ടി അദ്ധ്യക്ഷയായ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത അറിയിച്ചു. രാഷ്ട്രീയ ഭിന്നതകളുണ്ടെങ്കിലും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ജയലളിതയുടെ സുഹൃത്താണെന്നും മോഡി പ്രധാനമന്ത്രിയായാല്‍ ജയലളിതയോട് അനുകൂല സമീപനം കൈക്കൊള്ളുമെന്നും മലൈസാമി ഇന്നലെ ടി.വി ചാനലിൽ പറഞ്ഞതാണ് അദ്ദേഹത്തിന് വിനയായത്.

 

മലൈസാമി പാർട്ടി ആദർശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച് പാർട്ടിക്ക് ദുഷ്‌പേരുവരുത്തിയെന്നു ജയലളിത പ്രസ്താവനയിൽ പറഞ്ഞു. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ മലൈസാമി 1999 -ലാണ് എ.ഡി.എം.കെയിൽ ചേർന്നത്. എ.ഡി.എം.കെയുടെ രാജ്യസഭാംഗമാണ് മലൈസ്വാമി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഭാവിപരിപാടികള്‍ ആലോചിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ ജയലളിത കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Tags: